കോടതിയെ വെല്ലുവിളിച്ച് സിപിഐഎം ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം

കോടതിയെ വെല്ലുവിളിച്ച് സിപിഐഎം ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം തകൃതി. നിർമാണം നിർത്തിവെക്കണമെന്ന കോടതി നിർദ്ദേശം വന്നതിന് പിന്നാലെ അടിയന്തര നിർമ്മാണം നടത്തുകയാണ്. രാത്രിയിൽ തൊഴിലാളികളെ എത്തിച്ചാണ് ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നത്.
ബൈസൺ വാലി, ശാന്തൻ പാറ സിപിഐഎം ഏരിയ കമ്മറ്റി ഓഫീസുകളുടെ നിർമ്മാണം അനധികൃതമായിട്ടാണെന്ന പരാതി ഉയർന്നതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നായിരുന്നു ഇന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. പക്ഷേ, ആ നിർദ്ദേശം കാറ്റിൽ പറത്തിയാണ് ഇപ്പോൾ ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണം നടക്കുന്നത്.
Story Highlights: santhanpara cpim office high court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here