Advertisement

കൂളായി പൊരിവെയിലത്ത് നില്‍ക്കാം; ട്രാഫിക് പൊലീസിന് ‘എസി’ ഹെല്‍മെറ്റ്

August 23, 2023
Google News 3 minutes Read
ac-helmet-for-ahmedabad-traffic-police-to-beat-heat

കടുത്തവേനലില്‍ നടുറോഡില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസിന് ആശ്വാസവുമായി ‘എസി’ ഹെല്‍മെറ്റ്. അഹമ്മദാബാദിലെ ആറ് ട്രാഫിക് പൊലീസുകാര്‍ക്ക് ചൂടിൽ നിന്നും രക്ഷ നേടാൻ പരീക്ഷണാടിസ്ഥാനത്തില്‍ എസി ഹെല്‍മെറ്റ് നൽകിയിരിക്കുകയാണ്.(AC Helmet for Ahmedabad Traffic Police to Beat Heat)

എട്ടുമണിക്കൂര്‍ നേരം ചാര്‍ജ് ചെയ്താല്‍ ഒരു ഷിഫ്റ്റ് ഡ്യൂട്ടി മുഴുവന്‍ ഹെല്‍മെറ്റ് ഉപയോഗിക്കാന്‍ കഴിയും. സാധാരണയായി ട്രാഫിക് പൊലീസുകാര്‍ ധരിക്കുന്ന ഹെല്‍മെറ്റിനെക്കാളും അര കിലോ ഭാരക്കൂടുതല്‍ ഈ ഹെല്‍മെറ്റിനുണ്ട്. തല തണുപ്പിക്കുന്നതിന് പുറമെ പൊടിയില്‍ നിന്നും അന്തരീക്ഷത്തിലെ മറ്റ് രാസവാതകങ്ങളില്‍ നിന്നും എസി ഹെല്‍മെറ്റ് സംരക്ഷണം നല്‍കുമെന്നും പൊലീസ് പറഞ്ഞു.

Read Also: സ്ട്രീറ്റ് ഫുഡിൽ ഏറ്റവും മോശം ഭക്ഷണം ഇവ; പട്ടികയിൽ ഇടംപിടിച്ച് ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട വിഭവം

ഓഗസ്റ്റ് പത്ത് മുതലാണ് അഹമ്മദാബാദ് ഈ പരീക്ഷണം ആരംഭിച്ചത്. എസി ഹെല്‍മെറ്റ് വയ്ക്കാന്‍ തുടങ്ങിയതോടെ സണ്‍ഗ്ലാസും തുവാലയും ഒഴിവാക്കിയെന്നാണ് ട്രാഫിക് പൊലീസുകാര്‍ പറയുന്നത്. അന്തരീക്ഷത്തില്‍ നിന്നും വായുവിനെ വലിച്ചെടുത്ത് മുഖത്തേക്ക് അടിപ്പിക്കുന്നത് വഴി ചൂടും പൊടിയും അകറ്റുന്ന രീതിയിലാണ് ഹെല്‍മെറ്റിന്റെ രൂപകല്‍പ്പന.

ബാററ്റിയിലാണ് എസി ഹെല്‍മെറ്റ് പ്രവര്‍ത്തിക്കുന്നത്.പ്ലാസ്റ്റിക് കൊണ്ട് തന്നെയാണ് ഇതും നിര്‍മിച്ചിരിക്കുന്നത്. ഉള്ളിലേക്കെടുക്കുന്ന വായുവിനെ ഹെല്‍മെറ്റ് സ്വയം ഫില്‍ട്ടര്‍ ചെയ്യുമെന്നും നിര്‍മാതാക്കളായ കരം സേഫ്റ്റി പ്രൈവറ്റ് ലിമിറ്റഡ് പറയുന്നു.

Story Highlights: AC Helmet for Ahmedabad Traffic Police to Beat Heat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here