റെനോയുടെ ഡാഷ്യ, ഡോങ്ഫെങ് ഇന്ത്യയില്‍ ക്വിഡ് ഇവി; ഉടന്‍ വിപണിയിലേക്ക്

റെനോയുടെ എന്‍ട്രി ലെവല്‍ കാറായ ക്വിഡിന്റെ ഇവി പതിപ്പ് ഇന്ത്യയിലേക്ക് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഏകദേശം 18 മാസത്തിനകം ഇന്ത്യന്‍ വിപണിയിലേക്ക് ക്വിഡി ഇവി എത്തിക്കാനാണ് നീക്കം. ക്വിഡിന്റെ വൈദ്യുതി പതിപ്പ് ചൈനയിലും യൂറോപ്പിലും ഡാഷ്യ, ഡോങ്‌ഫെങ് എന്നിങ്ങനെ വ്യത്യസ്തമായ പേരുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്.(All set to launch the EV version of Renault’s entry-level car Kwid in India)
പത്തു ലക്ഷത്തില്‍ താഴെ വില വരുന്ന വിശാലമായ ഉള്‍ഭാഗവും ക്രോസ്ഓവര്‍ ലുക്കും ക്വിഡ് ഇവിയെ വ്യത്യസ്തമാക്കും. ടാറ്റ മോട്ടോഴ്സിന്റെ തിയാഗോ ഇവി, സിട്രോണ്‍ ഇസി3, എംജി കോമറ്റ് എന്നിവയോടാവും വിപണിയില്‍ റെനോ ക്വിഡ് ഇ.വിയുടെ മത്സരം. രൂപത്തിലും ഉള്ളിലും മാറ്റങ്ങള്‍ വരുത്തിയാണ് ക്വിഡിനെ ഇ.വിയാക്കി അവതരിപ്പിച്ചത്.
ആദ്യത്തെ ഇ.വിയുടെ 55-60 ശതമാനം ഭാഗങ്ങളും പ്രാദേശികമായി നിര്‍മിക്കാനും പദ്ധതിയുണ്ട്. ബാറ്ററി ഇന്ത്യയില്‍ ന ിര്‍മിക്കാനായാല്‍ വില കുറക്കാനും സാധിക്കും. ഇതു സംബന്ധിച്ച് പല ബാറ്ററി നിര്‍മാതാക്കളുമായി ചര്‍ച്ച ആരംഭിച്ചതായി റെനോ ഇന്ത്യ എംഡി വെങ്കട്‌റാം മാമില്ലാപ്പള്ളി പറഞ്ഞു. യൂറോപ്യന്‍ വിപണിയിലുള്ള ക്വിഡ് ഇവിയില്‍ 26.8kWh ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. 44hp കരുത്തും പരമാവധി 125Nm ടോര്‍ക്കും വാഹനത്തിനുണ്ട്. ഒറ്റ ചാര്‍ജില്‍ 295 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here