‘ആറ് കമ്പനികളില്‍ നിന്ന് കൂടി വീണ മാസപ്പടി വാങ്ങി’; ആരോപണവുമായി കെ സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിഎംആര്‍എല്ലിന് പുറമേ ആറ് കമ്പനികളില്‍ നിന്നു കൂടി വീണ മാസപ്പടി കൈപ്പറ്റി എന്നാണ് കെ സുരേന്ദ്രന്റെ ആരോപണം. എ കെ ബാലന്‍ നടത്തിയ തട്ടിപ്പുകളുടെ തെളിവുകള്‍ കൈവശമുണ്ടെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. (K Surendran’s fresh allegation against Veena Vijayan)
ജെഡിടി ഇസ്ലാം, ഐഡിയല്‍ എഡ്യൂക്കേഷനല്‍ സൊസൈറ്റി, ശ്രീകൃഷ്ണ ഹൈടെക് ആന്‍ഡ് മാനേജ്‌മെന്റ സൊല്യൂഷന്‍സ്, സാന്റ മോണിക്ക, റിംസ് ഫൌണ്ടേഷന്‍, അനന്തപുരി എഡ്യൂക്കേഷണല്‍ സൊസൈറ്റി എന്നീ കമ്പനികളില്‍ നിന്ന് വീണ മാസപ്പടി കൈപ്പറ്റി എന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
ചാരിറ്റിയുടെ മറവില്‍ തട്ടിപ്പ് നടത്തിയതിന് അന്വേഷണം നേരിടുന്ന കമ്പനികള്‍ ആണ് ഇവയെന്നും സുരേന്ദ്രന്റെ ആരോപണം. അഗ ബാലന്‍ 1000കണക്കിന് കോടി രൂപയുടെ പണം തിരിമറി നടത്തിയിതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വീണ വിജയന് പ്രതിരോധം തീര്‍ക്കുന്ന എ കെ ബാലനെതിരെയും ആരോപണം ഉന്നയിച്ച് മാസപ്പടി വിവാദം കടുപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ഇഡി അന്വേഷണം അടക്കം കൊണ്ടുവരാനും അണിയറയില്‍ നീക്കം സജീവമാണ്.
Story Highlights: K Surendran’s fresh allegation against Veena Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here