Advertisement

ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതിയുമായി ബി.എം.സി ചെയർമാൻ കൂടിക്കാഴ്ച്ച നടത്തി

August 24, 2023
Google News 2 minutes Read
bmc chairman meets with indian bahrain ambassador

ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതിയുമായി ബി.എം.സി ചെയർമാൻ കൂടിക്കാഴ്ച്ച നടത്തി. ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതിയും മലയാളിയുമായ വിനോദ് കെ. ജേക്കബിനെ സീഫിലെ ഇന്ത്യൻ എംബസിയിലെത്തിയാണ് ലോക കേരളസഭ അംഗവും, പ്രമുഖ സാമൂഹിക പ്രവർത്തകനും, ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് കൂടിക്കാഴ്ച്ച നടത്തിയത്. ( bmc chairman meets with bahrain )

ബഹ്‌റൈൻ മീഡിയ സിറ്റിക്ക് വേണ്ടി അദ്ദേഹം അംബാസിഡർക്ക് ബൊക്കെയും,മീഡിയ സിറ്റി പുറത്തിറക്കി വരുന്ന ‘ദി ലീഡ്’ മാഗസിന്റെ ഏറ്റവും പുതിയ പതിപ്പും കൈമാറി, ഓണാശംസകളും അറിയിച്ചു. ബഹ്‌റൈൻ മീഡിയ സിറ്റിയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ച് മനസിലാക്കിയ അംബാസിഡർ ബി.എം.സിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ആശംസകളും നേരുകയും ചെയ്തു.അംബാസിഡറുടെ ബഹ്‌റൈനിലെ പ്രവർത്തനങ്ങൾക്ക് ബഹ്‌റൈൻ മീഡിയ സിറ്റി മീഡിയ ഹെഡും 24 ന്യൂസ് ബഹ്‌റൈൻ ബ്യൂറോ ചീഫുമായ പ്രവീൺകൃഷ്ണ ആംസകൾ നേർന്നു.

കൂടിക്കാഴ്ച്ചയിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്ലം,പ്രമുഖ സാമൂഹിക പ്രവർത്തകരും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ കോഡിനേറ്ററും കൺട്രി ഹെഡുമായ സുധീർതിരുനിലത്ത് , കാരുണ്യ വെൽഫെയർ ഫോറം പ്രസിഡന്റ് മോനി ഒടിക്കണ്ടത്തിൽ തുടങ്ങിയവരും പങ്കെടുത്തു.

ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ ഡെപ്യൂട്ടി ഹൈ കമ്മീഷണറായിരുന്ന വിനോദ് കെ ജേക്കബ് മെയ് മാസത്തോടെയാണ് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായത്. 2000ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന വിനോദ്, ഹോങ്കോങ്, ഷാങ്ഹായ്, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളിയായ അദ്ദേഹം ചെന്നൈ പദ്മ ശേഷാദ്രി ബാലഭവൻ സീനിയർ സെക്കണ്ടറി സ്‌കൂളിലാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചെന്നൈ ഡോ. അംബേദ്കർ ലോ കോളജിൽനിന്ന് നിയമവിദ്യാഭ്യാസം പൂർത്തിയാക്കി. കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷണറായ നംഗ്യ സി.ഖാംപയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

Story Highlights: bmc chairman meets with indian bahrain ambassador

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here