സ്വർണ്ണാഭരണങ്ങൾ കവർന്നശേഷം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചു ; മീശ വിനീത് വീണ്ടും അറസ്റ്റിൽ

സോഷ്യൽ മീഡിയ താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ. സ്വർണ്ണാഭരണങ്ങൾ കവർന്ന ശേഷം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് അറസ്റ്റ്. തിരുവനന്തപുരം കിളിമാനൂർ വെള്ളയൂർ സ്വദേശിയായ വിനീത് പീഡനം മോഷണം തുടങ്ങിയ കേസിൽ മുമ്പും അറസ്റ്റിലായിട്ടുണ്ട്.(Meesha Vineeth Again aressted by police)
മാസങ്ങൾക്ക് മുമ്പ് പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് 23നാണ് കണിയാപുരത്തെ നിഫി ഫ്യുവൽസ് മാനേജർ ഷായുടെ കൈയിലുണ്ടായിരുന്ന പണം പ്രതികൾ കവർന്നത്.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
പമ്പിന്റെ കലക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള ബാങ്കിൽ അടയ്‌ക്കാൻ കൊണ്ടുപോകവേയാണ് പ്രതികൾ പണം പിടിച്ചുപറിച്ച് ബൈക്കിൽ കടന്നത്. പൊലീസ് അന്വേഷണത്തിൽ പ്രതികൾ ബൈക്ക് പോത്തൻകോട് പൂലൻതറയിൽ ഉപേക്ഷിച്ച് ഓട്ടോയിൽ വെഞ്ഞാറമൂട് ഭാഗത്തേക്ക് കടന്നതായി അറിഞ്ഞു.
പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മോഷ്‌ടിച്ച പണം വിനീത് ബുള്ളറ്റ് വാങ്ങുകയും കടം തീർക്കുകയും ചെയ്‌തു.അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകളും യുവതിയെ പീഡിപ്പിച്ച കേസുമുണ്ട്.
Story Highlights: Meesha Vineeth Again aressted by police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here