മധ്യപ്രദേശിൽ 13 കാരനെ സ്കൂളിലെ പ്യൂൺ പീഡിപ്പിച്ചു

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സ്കൂൾ പ്യൂൺ അറസ്റ്റിൽ. പനി ബാധിച്ച് സ്കൂളിൽ വരാതിരുന്ന 13 കാരനെ ഹോസ്റ്റൽ മുറിയിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. മധ്യപ്രദേശിലെ സത്ന ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം.
സരസ്വതി വിദ്യാപീഠം ഹയർ സെക്കൻഡറി റസിഡൻഷ്യൽ സ്കൂളിൽ പ്യൂണായി ജോലി ചെയ്യുന്ന രവീന്ദ്ര സെൻ (43) ആണ് അറസ്റ്റിലായത്. രേവ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്.
പനിയെ തുടർന്ന് വിദ്യാർത്ഥി ക്ലാസിൽ പോകാതെ ഹോസ്റ്റൽ മുറിയിൽ തനിച്ചാഴപ്പോഴായിരുന്നു സംഭവം.
ഈ സാഹചര്യം മുതലെടുത്ത് രവീന്ദ്ര സെൻ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ വിദ്യാർത്ഥി മാതാപിതാക്കളെ വിളിച്ച് ദുരനുഭവം പങ്കുവെച്ചു. പരാതി നൽകാൻ കുടുംബം സ്കൂളിൽ എത്തിയെങ്കിലും പ്രിൻസിപ്പൽ അവരെ കാണാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്.
തുടർന്ന് കോൽഗവൻ പൊലീസ് സ്റ്റേഷനിലെത്തിയ കുടുംബം പരാതി നൽകി. ഐപിസി സെക്ഷൻ 377, പോക്‌സോ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. പൊലീസ് സംഘം ഉടൻ തന്നെ പ്രതിക്കായി തെരച്ചിൽ ആരംഭിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Story Highlights: 13-year-old boy raped by peon in Madhya Pradesh school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here