Advertisement

‘രാജ്യത്തിന്റെ പല കോണുകളിൽ നിന്നും ഒഴുകുന്ന സ്നേഹത്തിനും ആശംസകൾക്കും നന്ദി’; അല്ലു അർജുൻ

August 25, 2023
Google News 4 minutes Read
allu-arjun-react-after-winning-69th-national-film-award

ഇന്നലെ നടന്ന 69മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി അല്ലു അർജുനെ തെരഞ്ഞെടുത്തു.പുരസ്‌കാരം നേട്ടത്തിന് പിന്നാലെ സന്തോഷവുമായി അല്ലു അർജുൻ രംഗത്തെത്തി. ദേശീയ പുരസ്കാരം നേടുന്ന ആദ്യ തെലുങ്ക് നടൻ എന്ന ഖ്യാതിയും അല്ലു അർജുന് സ്വന്തം. പുഷ്പ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അല്ലുവിനെ മികച്ച നടനായി തെരഞ്ഞെടുത്തത്.(Allu Arjun React after winning 69th National Film Award)

“രാജ്യത്തുടനീളമുള്ള വിവിധ വിഭാഗങ്ങളിലും ഭാഷകളിലുമായി ദേശീയ അവാർഡ് നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. നിങ്ങളുടെ നേട്ടങ്ങൾ ശരിക്കും പ്രശംസനീയമാണ്.

രാജ്യത്തിന്റെ പല കോണുകളിൽ നിന്നും ഒഴുകുന്ന സ്നേഹത്തിനും ആശംസകൾക്കും എന്റെ നന്ദി അറിയിക്കുന്നു. അതെല്ലാം കണ്ട് ബഹുമാനവും വിനയവും തോന്നുന്നു. സ്നേഹത്തിന് നന്ദി. സ്നേഹത്തോടെ”, എന്നാണ് അല്ലു അർജുൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം അണിയറയിൽ ഒരുങ്ങുന്നതിനിടെ ലഭിച്ച ഈ പുരസ്കാരം ഇരട്ടി മധുരം ആണ് നടന് സമ്മാനിച്ചിരിക്കുന്നത്.

നിരവധി പേരാണ് അല്ലു അർജുന്റേ നേട്ടത്തിൽ ആശംസകളുമായി രം​ഗത്തെത്തുന്നത്. അതേസമയം, അല്ലുവിനെ മികച്ച നടനായി തെരഞ്ഞെടുത്തതിൽ വിമർശനങ്ങളും ഒരു കോണിൽ നടക്കുന്നുണ്ട്. മികച്ച പ്രകടനം നടത്തിയ വേറെ നടന്മാർ ഉണ്ടായിരുന്നുവെന്നും എന്തുകൊണ്ടാണ് അവരെ ജൂറി തഴഞ്ഞതെന്നും ഇവർ ചോദിക്കുന്നു.

Story Highlights: Allu Arjun React after winning 69th National Film Award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here