55,781 പേർക്ക് 1000 രൂപ, പട്ടിക വർഗക്കാർക്കുള്ള ഓണസമ്മാനം വിതരണം ചെയ്തു; മുഖ്യമന്ത്രി

60 വയസ് മുതലുള്ള പട്ടിക വർഗക്കാർക്കുള്ള ഓണസമ്മാനം മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. 55,781 പേർക്കാണ് 1000 രൂപ വീതം സമ്മാനമായി വിതരണം ചെയ്യുന്നത്. (Pinarayi vijayan distributed onam gifts to scheduled tribes)
വിതുര മണിതൂക്കി ഊരിലെ കുന്നും പുറത്ത് പരപ്പിയമ്മ, മാത്തി,കല്ലണയിലെ ഊരുമൂപ്പൻ രാജേന്ദ്രൻ കാണി എന്നിവർ മുഖ്യമന്ത്രിയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി. പട്ടികവർഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്, ജോയിന്റ് ഡയറക്ടർ മുരളി എം നായർ തുടങ്ങിയവർ പങ്കെടുത്തു.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കിൽ കുറിച്ചത്
60 വയസ് മുതലുള്ള പട്ടിക വർഗക്കാർക്കുള്ള ഓണസമ്മാനം മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി.
55,781 പേർക്കാണ് 1000 രൂപ വീതം സമ്മാനമായി വിതരണം ചെയ്യുന്നത്. വിതുര മണിതൂക്കി ഊരിലെ കുന്നും പുറത്ത് പരപ്പിയമ്മ, മാത്തി,കല്ലണയിലെ ഊരുമൂപ്പൻ രാജേന്ദ്രൻ കാണി എന്നിവർ മുഖ്യമന്ത്രിയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി.
Story Highlights: Pinarayi vijayan distributed onam gifts to scheduled tribes