Advertisement

‘ആദിത്യ എല്‍ 1 വിക്ഷേപണം ഉടനുണ്ടാകും; രാജ്യത്തിന് പുരോഗതിയുണ്ടാക്കുക ലക്ഷ്യം’; എസ് സോമനാഥ്

August 26, 2023
1 minute Read
ISRO Chairman S Somanath reached kerala

ചന്ദ്രയാന്‍ 3 വിജയത്തിന് ശേഷം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് തിരുവനന്തപുരത്തെത്തി. വന്‍ സ്വീകരണമാണ് സോമനാഥിന് തിരുവനനന്തപുരം വിമാനത്താവളത്തില്‍ നല്‍കിയത്. ബെംഗളൂരുവില്‍ നിന്നാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സ്വീകരണം നടന്നത്.

കേന്ദ്രസര്‍ക്കാരിന്റെ വാഹനവ്യൂഹം അദ്ദേഹത്തെ ആനയിച്ചു കൊണ്ടുകുന്നതിനായെത്തിയിട്ടുണ്ട്. ഇന്ത്യ ചന്ദ്രനിലെത്തിയത് അഭിമാന മുഹൂര്‍ത്തമാണെന്നും നൂറു ശതമാനം വിജയകരമായ ദൗത്യമായിരുന്നു ചന്ദ്രയാന്‍ മൂന്നെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വേണ്ടി ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സോമനാഥ് പറഞ്ഞു.

നമ്മുക്കിനിയും ചന്ദ്രനിലേക്കും ശുക്രനിലേക്കും ചൊവ്വയിലേക്കും യാത്ര ചെയ്യാന്‍ കഴിയും. എന്നാല്‍ വേണ്ടത് ആത്മവിശ്വാസം വര്‍ധിപ്പിക്കണം, കൂടുതല്‍ നിക്ഷേപം വേണം, സ്‌പേസ് സെക്ടര്‍ മേഖല വലുതാകണമെന്നും സോമനാഥ് പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ‘ആദിത്യ എല്‍-1’ വിക്ഷേപണം സെപ്റ്റംബര്‍ ആദ്യവാരമുണ്ടാകുമെന്നും രണ്ടു ദിവസത്തിനുള്ള വിക്ഷേപണ ദിവസം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാറ്റലൈറ്റ് റെഡിയായി കഴിഞ്ഞു. വിക്ഷേപണത്തിന് ശേഷം 125 ദിവസമെടുക്കും ലക്ഷ്യത്തിലെത്താന്‍. ഗഗന്‍യാന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി സോമനാഥ് വ്യക്തമാക്കി.

ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡറിന്റെയും റോവറിന്റെയും കൂടുതല്‍ ചിത്രങ്ങള്‍ ശാസ്ത്രപഠനങ്ങള്‍ക്ക് ശേഷം പുറത്തുവിടും. ചന്ദ്രയാന്‍ 4,5,6 നടത്തണമെന്ന് ആഗ്രഹമുണ്ട്. ചെലവ് കുറച്ചുകൊണ്ടുവരാനാണ് ശ്രമം.

Story Highlights: police had committed serious negligence in the murder of Dr. Vandana Das

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement