Advertisement

‘ഐഎസ്ആര്‍ഒ ഇപ്പോള്‍ 2024ലേക്കുള്ള ബിജെപിയുടെ പ്രചാരണായുധം’; മഹുവ മൊയ്ത്ര

August 26, 2023
Google News 0 minutes Read
TMC leader Mahua Moitra attacks

വരാനിരിക്കുന്ന 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഐഎസ്ആര്‍ഒയെ ബിജെപി പ്രചാരണ ആയുധമാക്കി ഉപയോഗിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. എല്ലാ ദൗത്യങ്ങളേയും തിരഞ്ഞെടുപ്പിന് മുന്‍പ് ദേശീയതയെന്ന വികാരം ആളികത്തിക്കാനായി ഉപയോഗിക്കുന്നെന്ന് മഹുവ ട്വീറ്റ് ചെയ്തു.

പതിറ്റാണ്ടുകളായുള്ള ശാസ്ത്ര ഗവേഷണ നേട്ടത്തെ മോദിയുടെ നേട്ടമായി കാണിക്കാനാണ് ഭക്തട്രോള്‍ ആര്‍മി 24 മണിക്കൂറും ശ്രമിക്കുന്നതെന്ന് മഹുവ ട്വീറ്റില്‍ കുറിച്ചു.

ചന്ദ്രായന്‍ 3ന്റെ വിജയത്തിന് പിന്നാലെ ബഹിരാകാശ് നേട്ടങ്ങളുടെ പേരില്‍ പോര് നടക്കുന്നുണ്ട്. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് ശമ്പളം മുടങ്ങുന്നുണ്ടെന്ന ആരോപണവുമായി തൃണമൂല്‍ നേതാവ് അരൂപ് ബിശ്വാസും രംഗത്തിയിരുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here