യു.പിൽ 17കാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു

ഉത്തർപ്രദേശിൽ പതിനേഴുകാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു. പ്രീതിയെന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. മുസഫർപൂരിലെ തിക്രി ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം.
ഗ്രാമത്തിലെ യുവാവുമായുള്ള പെൺകുട്ടിയുടെ ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
പ്രതികളെ പിടികൂടിയതായും ഇവർ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു.
യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് വീട്ടുകാർ പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച പെൺകുട്ടി ഫോണിൽ സംസാരിക്കുന്നത് കണ്ട് പ്രകോപിതരായ ബന്ധുക്കൾ വെട്ടിക്കൊല്ലുകയായിരുന്നു. അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്.
Story Highlights: 17-year-old girl hacked to death by father and brothers in UP
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here