ബംഗാളിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം: നാല് മരണം

പശ്ചിമ ബംഗാളിലെ പടക്ക നിർമാണശാലയിൽ വൻ സ്ഫോടനം. ദത്തപുക്കൂറിലെ അനധികൃത പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ 4 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാനാണ് സാധ്യത. സ്‌ഫോടനത്തിൽ പരിക്കേറ്റ നിരവധി പേരെ ബരാസത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 10 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. സമീപത്തെ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഏതാനും മാസങ്ങളായി ഫാക്ടറി അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
Story Highlights: 4 Killed In Blast At ‘Illegal’ Cracker Factory In Bengal’s Duttapukur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here