Advertisement

രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് അശോക് ഗെലോട്ട്; ‘ഇന്ത്യ’ സഖ്യത്തിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവം

August 27, 2023
Google News 1 minute Read
Rahul Gandhi-Ashok Gehlot

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാക്കി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്. പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തില്‍ ധാരണയായെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി.

എന്നാല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യോഗ്യനെന്ന് ജെഡിയു നേതാവ് ശ്രാവണ്‍ കുമാര്‍ പറഞ്ഞു. മോദിയുടെ വോട്ട് വിഹിതം കുറയും, ഇതിന്റെ ഫലമെന്നോണം 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ ആരാണ് പ്രധാനമന്ത്രി എന്ന് തീരുമാനമാകുമെന്ന് ഗലോട്ട് പറഞ്ഞു. 2014ല്‍ 31 ശതമാനം വോട്ട് നേടി ബിജെപി അധികാരത്തില്‍ വന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹങ്കാരിയാകരുതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിന്റെ ഭാവിയെ പ്രവചിക്കാന്‍ കഴിയില്ലെന്നും മോദി അധികാരത്തിലെത്തിയത് കോണ്‍ഗ്രസ് കാരണമാണെന്നും ഗലോട്ട് പ്രതികരിച്ചു. പ്രതിപക്ഷ സഖ്യപാര്‍ട്ടിയായ ‘ഇന്ത്യ’യുടെ യോഗം കഴിഞ്ഞ മാസം ബെംഗളൂരുവില്‍ വെച്ച് നടന്നതിന് ശേഷം എന്‍.ഡി.എ. വിരണ്ടിട്ടുണ്ടെന്നും ഗലോട്ട് പറഞ്ഞു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here