നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം അരുവിക്കരയിൽ നവവധുവിനെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി രേഷ്മ (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.
ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശിനി രേഷ്മയും അരുവിക്കര മുളിലവിൻ മൂട് സ്വദേശി അക്ഷയും ജൂൺ 12 നാണ് വിവാഹിതരായത്. കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ ഭർത്താവ് വീട്ടിലില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
മൃതദേഹം കണ്ടയുടൻ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയമാണ് രേഷ്മയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
Story Highlights: Wife committed suicide at her husband’s house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here