ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ധൂം ധലാക്ക സീസണ്‍-5; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു
ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ കലാവിഭാഗത്തിന്റെ സഹകരണത്തോടെ എന്റെര്‍ടെയിന്‍മെന്റ് വിങ്ങ് അവതരിപ്പിക്കുന്ന യുവത്വത്തിന്റെ ആഘോഷമായ ധൂം ധലാക്ക സീസണ്‍’ 5 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ആഗസ്റ്റ് 25 ന് മഹാരുചി മേളയില്‍ വെച്ച് നിയുക്ത ഇന്ത്യന്‍ ബഹ്‌റൈന്‍ അംബാസിഡര്‍ വിനോദ് കെ. ജേക്കബ് റിലീസ് ചെയ്തു. (Bahrain Keraleeya Samajam dhoom dhalakka first look poster )
ബി.കെ.എസ് പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ ,കലാ വിഭാഗം കണ്‍വീനര്‍ ശ്രീജിത്ത് ഫറോക്ക്, ശ്രാവണം കണ്‍വീനര്‍ സുനേഷ് സാസ്‌ക്കോ, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ധൂം ധലാക്ക കണ്‍വീനര്‍ ദേവന്‍ പാലോടും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
ഡിസംബര്‍ 10 ന് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന ധൂം ധലാക്കയില്‍ ഇന്ത്യയില്‍ നിന്നെത്തുന്ന വിവിധ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നൃത്ത സംഗീത ഷോയില്‍ ബഹ്‌റൈനില്‍ നിന്നുള്ള മുന്നൂറില്‍ പരം കലാകാരന്‍മാരും പങ്കെടുക്കും.
Story Highlights: Bahrain Keraleeya Samajam dhoom dhalakka first look poster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here