Advertisement

ഗ്ലെൻ മാക്സ്‌വൽ പരുക്കേറ്റ് പുറത്ത്; ഓസ്ട്രേലിയയുടെ ലോകകപ്പ് പ്ലാനുകൾക്ക് ഭീഷണി

August 28, 2023
4 minutes Read
glenn maxwell injury south africa

ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വൽ പരുക്കേറ്റ് പുറത്ത്. ടി-20 പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ ഓസീസ് ടീമിനൊപ്പം ഡർബനിൽ പരിശീലനം നടത്തവെ മാക്സ്‌വലിനു പരുക്കേൽക്കുകയായിരുന്നു. ഇതോടെ മാക്സ്‌വൽ പര്യടനത്തിൽ നിന്ന് പുറത്തായി. ലോകകപ്പിലേക്ക് ഒരു മാസം മാത്രം ശേഷിക്കെ മാക്സ്‌വലിനേറ്റ പരുക്ക് ഓസ്ട്രേലിയക്ക് തിരിച്ചടിയാണ്. ലോകകപ്പിനു മുൻപ് മാക്സ്‌വൽ പരുക്കിൽ നിന്ന് മുക്തനാവുമെന്നാണ് കരുതപ്പെടുന്നതെങ്കിലും റിസ്കെടുക്കാൻ തയ്യാറാവില്ലെന്ന് മുഖ്യ സെലക്ടർ അറിയിച്ചു.

അടുത്ത മാസം ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുൻപ് തന്നെ മാക്സ്‌വൽ പൂർണ ഫിറ്റാവുമെന്നാണ് ക്രിക്കറ്റ് ബോർഡ് കരുതുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ കളിക്കാൻ മാക്സ്‌വൽ ഫിറ്റായാൽ താരം ലോകകപ്പ് ടീമിലും ഉൾപ്പെടും. ഒക്ടോബർ – നവംബർ മാസങ്ങളിൽ ഇന്ത്യയിൽ വച്ചാണ് ലോകകപ്പ്.

ഓസ്ട്രേലിയക്കായി 128 ഏകദിന മത്സരങ്ങൾ കളിച്ച മാക്സ്‌വൽ 33.88 ശരാശരിയിൽ 3490 റൺസാണ് നേടിയത്. 124 ആണ് സ്ട്രൈക്ക് റേറ്റ്. ഏകദിനത്തിൽ മാക്സ്‌വൽ 60 വിക്കറ്റും നേടിയിട്ടുണ്ട്.

മാക്സ്‌വലിൻ്റെ അഭാവത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ മാത്യു വെയ്ഡിനെ ഉൾപ്പെടുത്തി. സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, കാമറൂൺ ഗ്രീൻ, ഡേവിഡ് വാർണർ എന്നിവരും ടീമിൽ ഇല്ല. ഇവർക്കൊക്കെ വിശ്രമം അനുവദിച്ചിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കക്കെതിരായ ഓസീസ് ടീം: Mitchell Marsh, Sean Abbott, Tim David, Ben Dwarshuis, Nathan Ellis, Aaron Hardie, Travis Head, Josh Inglis, Spencer Johnson, Matt Short, Marcus Stoinis, Ashton Turner, Matthew Wade, Adam Zampa.

Story Highlights: glenn maxwell injury south africa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top