പാക് താരത്തെ ഇന്ത്യൻ ത്രിവർണ്ണ പതാകയ്‌ക്കൊപ്പം പോസ് ചെയ്യാൻ ക്ഷണിച്ച് നീരജ് ചോപ്ര; ക്ഷണം ഏറ്റെടുത്ത് അർഷാദ് നദീം

പാകിസ്താൻ ആരാധകരുടെയും മനം കവർന്ന് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ സ്വർണ മെഡൽ സമ്മാനിച്ച നീരജ് ചോപ്ര . രണ്ടാം സ്ഥാനത്ത് എത്തിയ പാകിസ്താൻ താരം അർഷാദ് നദീമിനെയും ഇന്ത്യൻ ദേശീയ പതാകയ്‌ക്കൊപ്പം ചേർത്ത് നിർത്തിയാണ് നീരജ് ചിത്രങ്ങൾക്ക് പോസ് ചെയ്തത്.(Neeraj Chopra Calls Arshad Nadeem to pose with Indian Flag)
“എന്തൊരു ദിവസം! . എനിക്ക് ഇത്രയും ദൂരം പോകാനുള്ള കഴിവ് തന്നതിന് അല്ലാഹുവിനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഏതെങ്കിലും പാകിസ്താൻ അത്‌ലറ്റ് മെഡൽ നേടുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്,” നദീം നദീം പറഞ്ഞു .
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം എറിഞ്ഞിട്ട ഇന്ത്യന്‍ താരത്തിന് ലഭിക്കുക വമ്പന്‍ സമ്മാനത്തുക. സ്വര്‍ണം നേടിയ നീരജ് ചോപ്രയ്‌ക്ക് ഏകദേശം 58 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക.രണ്ടാമതെത്തിയ പാക് താരത്തിന് ഇന്ത്യന്‍ താരത്തിന് ലഭിക്കുന്നതിന്റെ പകുതിയോളം രൂപ മാത്രമേ ലഭിക്കുകയുള്ളു. ഇത് ഏകദേശം 29 ലക്ഷം രൂപയാണ്.
Story Highlights: Neeraj Chopra Calls Arshad Nadeem to pose with Indian Flag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here