ഓണാഘോഷത്തിന് മാറ്റുകൂട്ടി ആറന്മുളയിൽ ചരിത്രപ്രസിദ്ധമായ തിരുവോണത്തോണിയെത്തി

ഓണാഘോഷത്തിന് മാറ്റുകൂട്ടി ആറന്മുളയിൽ ചരിത്രപ്രസിദ്ധമായ തിരുവോണത്തോണിയെത്തി. പമ്പയാറ്റിൽ വെള്ളം നന്നായി കുറവായതിനാൽ തിരുവോണ തോണിയിലും പള്ളിയോടങ്ങളിലൂടെ എത്തിയവർ കടവിലേക്ക് അടുക്കാൻ നന്നേ പാടുപെട്ടു. തിരുവോണ ദിവസം വൻ ജനാവലിയാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെത്തിയത്. ( onam aranmula thiruvonathoni )
52 കരകളിലെ പള്ളിയോടങ്ങളെ ക്ഷണിച്ച് തിരുവോണത്തോണി ആറന്മുളയിൽ എത്തി. വഞ്ചിപ്പാട്ട് പാടി . വിവിധ ദേശക്കാർ പള്ളിയോടങ്ങളിൽ ഓണത്തിൻറെ ആവേശം തീർത്തു.
നേരം പുലരുന്നതിനു മുൻപേ ഓണ നിലാവിൽ പമ്പയാറ്റിലൂടെ കടന്നുവന്നെങ്കിലും വെള്ളം നന്നായി കുറവായതിനാൽ കടവിലെടുക്കാൻ വള്ളക്കാർ നന്നേ പാടുപെട്ടു. ഡാമുകശ തുറന്നു വിട്ട് വെള്ളം പുഴയിലൂടെ ഒഴുക്കി തിരുവോണയും പള്ളിയോടങ്ങളും സുഖമായി കടവിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നിരുന്നുവെങ്കിലും ഡാമുകളിലും വെള്ളം കുറവായതിനാൽ അതും നടന്നില്ല. എങ്കിലും ആചാര പെരമയ്ക്ക് ഒട്ടും മാറ്റ് കുറഞ്ഞില്ല. ഭക്തർ തിരുവോണയെ വിറ്റലയും പാക്കും വെച്ച് എതിരേറ്റു.
സമൃദ്ധമായ തിരുവോണ സദ്യ ഉണ്ണാനും ക്ഷേത്രദർശനത്തിനുമായി ആയിരങ്ങളാണ് തിരുവോണ ദിവസം തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെത്തിയത്.
Story Highlights: onam aranmula thiruvonathoni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here