‘ഇന്റര്‍വെല്‍ സമയം കൂട്ടണം’ സ്കൂള്‍ കുട്ടികള്‍ക്കായി നിവിൻ പോളിയുടെ ആവശ്യം; പരിഗണിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന നടന്‍ നിവിന്‍ പോളിയുടെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞദിവസം നെടുമങ്ങാട് ഓണാഘോഷ പരിപാടിയില്‍ വച്ച് നിവിന്‍ പോളിയെ കണ്ടിരുന്നു. സംസാരത്തിനിടെയാണ് ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന ആവശ്യം നിവിന്‍ ഉന്നയിച്ചതെന്നും അക്കാര്യം പരിഗണിക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നെന്നും ശിവന്‍കുട്ടി പറഞ്ഞു.(V Sivankutty on Nivin Paulys Request to Increase Interval time)
പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് നിവിനെ അറിയിച്ചു.ഓണാശംസകൾ നേർന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്
കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്. സംസാരിച്ചപ്പോൾ നിവിൻ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ ആവശ്യം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് നിവിനെ അറിയിച്ചു.ഓണാശംസകൾ നേർന്നു..
Story Highlights: V Sivankutty on Nivin Paulys Request to Increase Interval time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here