Advertisement

യുഡിഎഫ് പ്രചരണത്തിന് നിഖിൽ പൈലി; എന്ത് സന്ദേശമാണ് യുഡിഎഫ് നൽകുന്നതെന്ന് ജെയ്ക്ക് സി തോമസ്

August 30, 2023
Google News 3 minutes Read

പുതുപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലി യുഡിഎഫ് പ്രചരണത്തിനെത്തിയ സംഭവത്തിൽ പ്രതികരിച്ച് ജെയ്ക് സി തോമസ്. കൊലപാതക സംഘത്തെ ഉപയോഗിച്ചാണ് യുഡിഎഫ് വോട്ടു പിടിയ്ക്കുന്നതെന്ന് ജെയ്ക് പറഞ്ഞു.(Jaick C Thomas Reacts to Nikhil paily visit to UDF campaign)

എന്ത് സന്ദേശമാണ് യുഡിഎഫ് നൽകുന്നതെന്ന് വ്യക്തമാക്കണം. വിമർശനം ചാണ്ടി ഉമ്മനും നേതാക്കൾക്കും ഒപ്പമുള്ള ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെ. കൊലപാതകികളെ സ്വീകരിക്കുന്ന നിലപാടാണോ യുഡിഎഫിനെന്ന് നേതാക്കൾ വ്യക്തമാക്കണമെന്നും പുതുപ്പള്ളിയിലെ പ്രബുദ്ധരായ ജനം ഇതു തിരിച്ചറിയും ജെയ്ക് വ്യക്തമാക്കി.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

നിഖിൽ പൈലി പ്രചരണത്തിനെത്തിയതിനെ ചാണ്ടി ഉമ്മൻ ന്യായീകരിച്ചിരുന്നു.നിഖിൽ പൈലി വന്നതിൽ എന്താണ് തെറ്റെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടില്ലെന്നുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ന്യായീകരണം.

ചാണ്ടി ഉമ്മനൊപ്പവും യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന നേതാക്കളായ കെ എസ്‌ ശബരിനാഥൻ, റിജിൽ മാക്കുറ്റി എന്നിവർക്കൊപ്പവും ഇരിക്കുന്ന നിഖിൽ പൈലിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Story Highlights: Jaick C Thomas Reacts to Nikhil paily visit to UDF campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here