ഓണാഘോഷത്തിനിടെ കത്തിക്കുത്ത്; തൃശൂര്‍ ജില്ലയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു; ഒരാള്‍ പരുക്ക്

തൃശൂര്‍ ജില്ലയില്‍ രണ്ടിടങ്ങളിലായുണ്ടായ കത്തിക്കുത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കണിമംഗലത്ത് നെടുപുഴ സ്വദേശി വിഷ്ണു (25) ആണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. കൊല്ലപ്പെട്ട വിഷ്ണു നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. കാപ്പ നിയമപ്രകാരം ഇയാള്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു.
കണിമംഗലം പാടശേഖരത്തിനടുത്ത് വിഷ്ണുവിനെ നെഞ്ചില്‍ കുത്തേറ്റ് കിടക്കുന്നതാണ് കണ്ടെത്തിയത്. വിഷ്ണുവിന്റെ കാറും സമീപത്തുണ്ടായിരുന്നു. എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിച്ചവരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
മൂര്‍ക്കനിക്കരയില്‍ കൊഴുക്കുള്ള സ്വദേശി അഖില്‍ (28) ആണ് കൊല്ലപ്പെട്ടത്. ഓണാഘോഷത്തിനിടെയാണ് ആക്രമണം. അഖിലിന്റെ സുഹൃത്ത് ജിതിനും കുത്തേറ്റു.
അന്തിക്കാട് ഉണ്ടായ ആക്രമണത്തില്‍ നിമേഷ് എന്നയാള്‍ക്ക് കുത്തേറ്റു. ഇയാളുടെ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് വാക്കുതര്‍ക്കവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായത്. വയറിന് സാരമായി പരുക്കേറ്റ നിമേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഈ കേസില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.
Story Highlights: Two people were killed in Thrissur district One injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here