Advertisement

ചാന്ദ്ര പ്രകമ്പനകളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ച് ISRO; പുറത്തുവിട്ടത് ഇല്‍സ പേലോഡിന്റെ കണ്ടെത്തലുകള്‍

August 31, 2023
Google News 6 minutes Read
Chandrayaan-3 lander instruments detect natural movement

ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡറിലെ ഇല്‍സ പേലോഡ് രേഖപ്പെടുത്തിയ ചാന്ദ്ര പ്രകമ്പനകളെ കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ഈ മാസം 26ന് രേഖപ്പെടുത്തിയ പ്രകമ്പനം എന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ.

ലാന്‍ഡറിലെ ഇല്‍സ (ഇന്‍സ്ട്രമെന്റ് ഫോര്‍ ദി ലൂണാര്‍ സെസ്മിക് ആക്ടിവിറ്റി) എന്ന ഉപകരണമാണ് ചന്ദ്രനിലെ പ്രകമ്പനം കണ്ടെത്തിയത്. പ്രതിഭാസത്തിന്റെ ഉറവിടത്തെ കുറിച്ച് പഠനം തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. കൂടാതെ ചന്ദ്രയാന്‍ മൂന്നിലെ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റി പേലോഡ് റോവറിന്റെയും മറ്റ് പേലോഡുകളുടെയും ചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. മൈക്രോ ഇലക്ട്രോ മെക്കാനിക്കല്‍ സിസ്റ്റംസ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഉപകരണമാണ് ഇല്‍സ.

സിലിക്കണ്‍ മൈക്രോമാച്ചിംഗ് പ്രക്രിയ ഉപയോഗിച്ച് തദ്ദേശീയമായി നിര്‍മ്മിച്ച ആറ് ഹൈ-സെന്‍സിറ്റിവിറ്റി ആക്‌സിലറോമീറ്ററുകളുടെ ഒരു ക്ലസ്റ്റര്‍ ആണ് ഇല്‍സയിലുള്ളത്. സ്വാഭാവിക ഭൂകമ്പങ്ങള്‍, ആഘാതങ്ങള്‍, കൃത്രിമ സംഭവങ്ങള്‍ എന്നിവയാല്‍ ഉണ്ടാകുന്ന ഭൂചലനങ്ങള്‍ അളക്കുക എന്നതാണ് ഇല്‍സയുടെ പ്രാഥമിക ലക്ഷ്യം. ഇല്‍സ കണ്ടെത്തിയ ചന്ദ്രനിലെ പ്രകമ്പനകള്‍ സംബന്ധിച്ച ഗ്രാഫും ഐഎസ്ആര്‍ഒ പുറത്തുവിട്ടു.

Story Highlights: Chandrayaan-3 lander instruments detect natural movement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here