Advertisement

ഡ്രൈവിംഗ് റേഞ്ച് പെരുപ്പിച്ചു കാട്ടുന്നു; ടെസ്ലയ്‌ക്കെതിരെ അന്വേഷണം

August 31, 2023
0 minutes Read
investigation against tesla

അമേരിക്കന്‍ ഇലക്ട്രിക്കല്‍ ഭീമനായ ടെസ്ലയ്‌ക്കെതിരെ അന്വേഷണം. ഡ്രൈവിംഗ് റേഞ്ച് പെരുപ്പിച്ച് കാട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി ടെസ്ലയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഈ വര്‍ഷം ജൂലൈയില്‍ ടെസ്ല പരസ്യപ്പെടുത്തിയ റേഞ്ച് കൈവരിക്കുന്നതില്‍ വാഹനങ്ങള്‍ പരാജയപ്പെട്ടെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ഡാഷ് ബോര്‍ഡിലെ ഡ്രൈവിംഗ് റേഞ്ചില്‍ കൃത്രിമം കാണിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടെസ്ല അല്‍ഗോരിതം നിര്‍മ്മിച്ചിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ റേഞ്ചുമായി ബന്ധപ്പെട്ട സര്‍വീസ് അപ്പോയിന്റുകള്‍ റദ്ദാക്കാനായി ടെസ്ല ഡൈവേര്‍ഷന്‍ ടീമിനെ രൂപീകരിച്ചതായും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

ഇത് കൂടാതെ ടെസ്ലയുടെ ഓട്ടോ പൈലറ്റ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടും നിരവധി അന്വേഷണങ്ങള്‍ ടെസ്ല നേരിടുന്നുണ്ട്. ഈ സാങ്കേതികവിദ്യ കാരകണം നിരവധി അപകടങ്ങള്‍ ഉണ്ടാവുകയും വാഹനങ്ങളെ തെറ്റായി നയിക്കുകയും ചെയ്തതായി പരാതികള്‍ ഉയര്‍ന്നിരുന്നു. പകടങ്ങള്‍ക്ക് പിന്നിലെ കാരണവും ഓട്ടോപൈലറ്റ് സാങ്കേതിക വിദ്യയുടെ തകരാറും കണ്ടെത്തുന്നതിനായി യുഎസ് ഗവണ്‍മെന്റിന്റെ ഫെഡറല്‍ റോഡ് സുരക്ഷാ ഏജന്‍സിയായ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Story Highlights: Apple Stores warn against using Android cables on I phone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement