Advertisement

ഒലയ്ക്ക് പ്രിയമേറുന്നു; രണ്ടാഴ്ചകൊണ്ട് 75,000 ബുക്കിങ്

August 31, 2023
Google News 1 minute Read
OLA e scooter

ഇന്ത്യയില്‍ വൈദ്യുതി വാഹനരംഗത്ത് വന്‍ മുന്നേറ്റമാണ് ഒല നടത്തുന്നത്. ഒല സ്‌കൂട്ടറുകള്‍ മാത്രമായിരുന്നു വിപണിയില്‍ എത്തിച്ചിരുന്നതെങ്കില്‍ ബൈക്ക് കൂടി എത്തിക്കാന്‍ ഒരുങ്ങുകയാണ് ഒല. ഇതിന് പിന്നാലെ വിപണിയില്‍ പ്രിയമേറുകയാണ് ഒല സ്‌കൂട്ടറകള്‍ക്ക്. രണ്ടാഴ്ച കൊണ്ട് 75,000 ഒല സ്‌കൂട്ടറുകളാണ് ബുക്ക് ചെയ്തത്.(Ola Electric receives over 75,000 bookings in 2 weeks)

എസ് 1 പ്രോയും എസ് 1 എയറുമാണ് ഒലയുടെ പ്രധാന മോഡലുകള്‍. നിവില്‍ അഞ്ചു മോഡലുകളാണ് വിപണിയില്‍ വില്‍ക്കുന്നത്. 90,000 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെ വിലവരുന്നവയാണ് സ്‌കൂട്ടറുകള്‍. പരമ്പരാഗത ഇ സ്‌കൂട്ടറുകളെ അപേക്ഷിച്ച് പ്രതിവര്‍ഷം 30,000 രൂപയുടെ ലാഭം ഒല സ്‌കൂട്ടറുകള്‍ക്ക് ലഭിക്കുന്നെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഒലയുടെ പ്രീമിയം മോഡലയാ എസ്1 X+ ഒരു തവണ ചാര്‍ജ് ചെയ്താല്‍ 151 കിലോമീറ്റര്‍ സഞ്ചരിക്കാനാവുന്നതാണ്. 1,09,999 രൂപ മുതല്‍ ആരംഭിക്കുന്ന പ്രീമിയം മോഡലുകളുടെ വിതരണം അടുത്ത മാസം മുതല്‍ ആരംഭിക്കും. രണ്ടാം തലമുറ എസ്1 പ്രൊ സ്‌കൂട്ടറും ഒല ഇലക്ട്രിക് അവതരിപ്പിച്ചിട്ടുണ്ട്.

ഒലയുടെ ഇലക്ട്രിക് ബൈക്കുകളുടെ കോണ്‍സപ്റ്റ് മോഡലുകള്‍ വൈറലായിരുന്നു. ക്രൂസര്‍, എഡിവി, റോഡ്സ്റ്റര്‍, എന്നിവയ്ക്ക് പുറമേ ഡയമണ്ട് ഹെഡ് എന്ന് പേരിട്ടിരിക്കുന്ന ഫ്യൂച്ചറിസ്റ്റിക് ബൈക്കും ഒല അവതരിപ്പിച്ചത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here