ഓണം വാരാഘോഷം ഘോഷയാത്ര ഗവര്‍ണര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷം ഘോഷയാത്ര ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. സെപ്തംബര്‍ 2 ന് വെള്ളയമ്പലത്ത് നിന്ന് ആരംഭിക്കുന്ന വര്‍ണ്ണശബളമായ സമാപന ഘോഷയാത്രയോടെ വാരാഘോഷം സമാപിക്കുകയാണ്. സര്‍ക്കാര്‍ ഗവര്‍ണറെ ഔദ്യോഗികമായി ക്ഷണിച്ചതിനുപിന്നാലെയാണ് വാരാഘോഷ സമാപനം.
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു ഓണം വാരാഘോഷത്തിന്റെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകന്‍. ഓണം ഒരുമയുടെ ഈണം എന്നതാണ് ഇത്തവണത്തെ പ്രമേയം.
സെപ്റ്റംബര്‍ രണ്ടുവരെ നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ ഒരുക്കിയത്. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത ദൃശ്യ വിരുന്നുകളും ആഘോഷത്തിന്റെ ഭാഗമായിരുന്നു.
Story Highlights: Onam celebration procession will flagged off by Governor Arif Mohammad Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here