Advertisement

ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിലേക്ക്; യാത്രാമധ്യേ ടാറ്റ നൽകി പ്രതിഷേധിച്ച് എസ്എഫ്ഐ

December 29, 2024
Google News 1 minute Read

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔദ്യോഗികമായി സംസ്ഥാനം ഒഴിഞ്ഞു. ഡൽഹിയിലേക്ക് മടങ്ങി. പ്രതിഷേധ സൂചകമായി ഗവർണർക്ക് ടാറ്റ നൽകി എസ്എഫ്ഐ പ്രവർത്തകർ. വിമാനത്താവളത്തിലേക്കുള്ള യാത്ര മധ്യേ പേട്ടയിൽ വെച്ചാണ് ആരിഫ് മുഹമ്മദ്‌ ഖാൻ SFI പ്രവർത്തകർ ടാറ്റ നൽകി പ്രതിഷേധിച്ചത്. ഗവർണറുടെ കാലാവധി തീർന്നു, പക്ഷേ കേരള ബന്ധം തുടരുമെന്ന് ഗവർണർ വ്യക്തമാക്കി.

കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കും.കേരള ജീവിതത്തിന്റെ എറ്റവും സുന്ദരമായ ഓർമ്മകളും കൊണ്ടാണ് പോകുന്നത്. നിങ്ങളെയെല്ലാം ഞാന്‍ എന്നും ഓർക്കും. കേരളത്തിലെ എല്ലാവർക്കും നല്ലതു വരട്ടെ. നന്ദി പറഞ്ഞ് ഗവർണർ ഡൽഹിയിലേക്ക് മടങ്ങി.

അതേസമയം ഗവർണർ സ്ഥാനം ഒഴിയുമ്പോഴും സർക്കാരിന്റെ അനിഷ്ടം തുടരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറേ കാണാൻ എത്തിയില്ല. സൗഹൃദ സന്ദർശനത്തിനു പോലും തയ്യാറാകാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. ചീഫ് സെക്രട്ടറി,സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥർ ഗവർണർക്ക് ആശംസ നേരാൻ എത്തിയിരുന്നു.

സ്ഥാനമൊഴിയുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളം വിടും. രാവിലെ പതിനൊന്ന് മണിയോടെ ഡൽഹിയിലേക്ക് തിരിക്കും. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക യാത്രയയപ്പില്ലാതെയാണ് ഗവർണർ കേരളത്തിൽ നിന്നും യാത്രയാകുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ മരണത്തെ തുടർന്നുള്ള ദുഖാചരണത്തിന്‍റെ ഭാഗമായി രാജ്ഭവനിൽ നിന്നുള്ള യാത്രയയപ്പ് പരിപാടിയും റദ്ദാക്കിയിരുന്നു.

ജനുവരി രണ്ടാം തീയതി ബിഹാർ ഗവർണറായി ചുമതല ഏൽക്കും. 2024 സെപ്റ്റംബര്‍ 5നാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരള രാജ്ഭവനില്‍ 5 കൊല്ലം പൂര്‍ത്തിയാക്കിയത്. വിവാദങ്ങളും സംഘർഷങ്ങളും നിറഞ്ഞ അഞ്ചു വർഷത്തിന് ശേഷമാണ് അദ്ദേഹം കേരളം വിടുന്നത്. കേരള ഗവര്‍ണറായി പുതുതായി നിയമിക്കപ്പെട്ട രാജേന്ദ്ര അര്‍ലേക്കര്‍ 2025 ജനുവരി രണ്ടിന് ചുമതലയേല്‍ക്കും.

Story Highlights : SFI Protest on Arif Mohammed khan Farewell

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here