Advertisement

മോദി പ്രധാനമന്ത്രിയായതോടെ സെബി അദാനി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കിയെന്നുള്‍പ്പെടെ ആരോപണം; ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് വിശദാംശങ്ങള്‍

September 1, 2023
Google News 2 minutes Read
Financial Times allegation against Adani group

വിപണി നിരീക്ഷണ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ അദാനി ഗ്രൂപ്പിനെ കടുത്ത പ്രതിസന്ധിയിലാക്കി രാജ്യാന്തര ധനകാര്യമാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസ്. വിദേശ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പ് സ്വന്തം ഓഹരികള്‍ വാങ്ങിയെന്ന് 2014ല്‍ തന്നെ ഡിആര്‍ഐ കണ്ടെത്തി സെബിയെ അറിയിച്ചതിന്റെ തെളിവുകളാണ് പുറത്തുവിട്ടത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ അദാനി ഗ്രൂപ്പിനെ കുറ്റവിമുക്തരാക്കി അന്വേഷണം അവസാനിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. (Financial times allegation against Adani group)

അദാനിക്കെതിരെ ഒന്നിനുപുറകെ ഒന്നൊന്നായി ആണ് വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്. ഹിന്‍ഡന്‍ബര്‍ഗിന്റെയും ഒസിസിആര്‍പിയുടെയും റിപ്പോര്‍ട്ടിന് പിന്നാലെ അദാനിക്കെതിരെ ഗുരുതര ആരോപണമാണ് ഫിനാന്‍ഷ്യല്‍ ടൈംസ് നടത്തിയത്. അദാനിക്കെതിരെ നേരത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അന്വേഷണം നടത്തിയിരുന്നു. 2014-ല്‍ നടത്തിയ അന്വേഷണത്തില്‍ വിദേശ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പ് സ്വന്തം ഓഹരികള്‍ വാങ്ങിയതിന്റെ തെളിവുകള്‍ കണ്ടെത്തുകയും കൂടുതല്‍ പരിശോധനയ്ക്കായി സെബിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ അദാനിക്ക് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണം അവസാനിപ്പിച്ചു.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

2011 മുതല്‍ 2017വരെ സെബി ചെയര്‍മാനായിരുന്ന യു കെ സിന്‍ഹ, അദാനി മാധ്യമ സ്ഥാപനം ഏറ്റെടുത്തപ്പോള്‍ അതിന്റെ തലപ്പത്തെത്തിയെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് വെളിപ്പെടുത്തി. സെബിക്കെതിരെയും ഗുരുതരാരോപണങ്ങള്‍ ഫിനാന്‍ഷ്യല്‍ ടൈംസ് ഉയര്‍ത്തി. അദാനിക്കെതിരായ ആരോപണം സെബി നേരത്തെ പരിശോധിച്ചതിലെ നിഷ്പക്ഷതയിലും ഡിആര്‍ഐ അന്വേഷണം നടക്കുന്ന വേളയിലെ സെബിയുടെ നിലപാടിലുമാണ് സംശയം ഉന്നയിക്കുന്നത്. ഒടുവില്‍, വൃത്തം പൂര്‍ത്തിയായെന്ന് ഹിന്‍ഡന്‍ബര്‍ഗ് ഒസിസിആര്‍പി റിപ്പോര്‍ട്ടിനെ പിന്തുണച്ച് പറഞ്ഞു. അദാനിക്കെതിരെ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യകതമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

Story Highlights: Financial Times allegation against Adani group

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here