Advertisement

സംസ്ഥാനത്ത് മഴ ശക്തമാകും; ചൊവ്വാഴ്ചയോടെ ന്യൂനമർദം രൂപപ്പെടും

September 2, 2023
Google News 2 minutes Read
Rain alert Kerala updates

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ മധ്യ, തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുന്നുണ്ട്. ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നും തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് മഴ കനക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബം​ഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദം രൂപപ്പെടും. (Rain alert Kerala updates)

തിങ്കളാഴ്ച അ‍ഞ്ച് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽ‌കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. തെക്കൻ ജില്ലകളിലെ മഴയോര മേഖലയിലാകും കൂടുതൽ മഴ ലഭിക്കുക.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

അതേസമയം ശക്തമായ മഴയും മണ്ണിടിച്ചിലും തുടരുന്നതിനാൽ പത്തനംതിട്ട ​ഗവിയിലേക്കുള്ള യാത്ര ജില്ലാ കളക്ടർ വിലക്കിയിട്ടുണ്ട്. ​ഗവി റൂട്ടിൽ രണ്ടിടത്താണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ പ്രദേശത്തേക്ക് കെഎസ്ആർടിസി ബസും സർവീസ് നടത്തില്ല. മലവെള്ളം ഇരച്ചെത്തിയതിനെ തുടർന്ന് ഇന്നലെ തുറന്ന മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ ഇന്ന് അടച്ചു.

Story Highlights: Rain alert Kerala updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here