ഇനി ഇങ്ങനെ കാണാനാവില്ല, കഷണ്ടിയില്‍ വരെ എത്തി; ജവാനില്‍ ആറേഴ് ലുക്കില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്; ഷാരൂഖ്

ജവാന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിക്കുന്നത് മൊട്ടയടിച്ച ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഷാരൂഖ് ഖാനെ ആണ്. എന്നാല്‍ ഇനിയൊരിക്കലും തന്നെ ഈ ലുക്കില്‍ കാണാനാവില്ലെന്നാണ് ഷാരൂഖ് പറയുന്നത്. ആദ്യമായാണ് ഷാരൂഖ് മൊട്ടയടിച്ച ലുക്കില്‍ ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. ജവാന്റെ ദുബായില്‍ നടന്ന പ്രമോഷന്‍ പരിപാടിയിലാണ് ഷാരൂഖിന്റെ വാക്കുകള്‍.(Shah Rukh Khan On His Bald Look “First And Last Time)
ജവാനില്‍ ആറേഴ് ലുക്കില്‍ താന്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ഷാരൂഖ് വെളിപ്പെടുത്തുന്നു. ബുര്‍ജ് ഗലീഫയില്‍ നടന്ന ജവാന്റെ പ്രമൊഷന്‍ പരിപാടിയില്‍ ഇരുപതിനായിരത്തോളം ആരാധകരാണ് പങ്കെടുത്തത്.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
സിനിമയില്‍ എനിക്ക് കഷണ്ടി പോലും ഉണ്ട്. എന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കാത്ത കാര്യമാണ് ഇത്. ഇതിലായിരിക്കും ആദ്യമായും അവസാനമായും നിങ്ങള്‍ക്ക് എന്നെ ഇങ്ങനെ കാണാനാവുകയെന്ന് അദ്ദേഹം പറയുന്നു.നിങ്ങള്‍ക്ക് വേണ്ടി കഷണ്ടിയില്‍ വരെ ഞാന്‍ എത്തുന്നു. അതെങ്കിലും കണ്ട് നിങ്ങള്‍ തിയറ്ററില്‍ സിനിമ കാണണം. കഷണ്ടിയില്‍ എന്നെ കാണാന്‍ നിങ്ങള്‍ക്ക് ഇനി അവസരം ലഭിക്കില്ലെന്നും ഷാരൂഖ് പറയുന്നു.
Story Highlights: Shah Rukh Khan On His Bald Look “First And Last Time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here