‘സൈബറിടത്തില്‍ ഗീതു നേരിടുന്നത് നിന്ദ്യമായ ആക്രമണം,അങ്ങേയറ്റം സ്ത്രീവിരുദ്ധം’; ഡിവൈഎഫ്‌ഐ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതുവിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഡിവൈഎഫ്‌ഐ. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി എന്ന കാരണത്താല്‍ സൈബറിടത്തില്‍ ഗീതു നേരിടുന്നത് നിന്ദ്യമായ ആക്രമണമാണെന്ന് ഡിവൈഎഫ്‌ഐ ഫേസ്ബുക്കിൽ കുറിക്കുന്നു.(DYFI slam congress on cyber attack against geethu)
പൂര്‍ണ ഗര്‍ഭിണിയായ ഗീതുവിനെതിരായി മോശമായ പദപ്രയോഗങ്ങൾ നടത്തുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തെ പുതുപ്പള്ളി തിരിച്ചറിയും. ജെയ്ക് സി തോമസിന്റെ ഭാര്യക്കെതിരായ സൈബര്‍ ആക്രമണം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നും ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
ഡിവൈഎഫ്ഐ ഫേസ്ബുക്കിൽ കുറിച്ചത്
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജെയ്ക്ക് സി തോമസിന്റെ ഭാര്യ ഗീതു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി എന്ന കാരണത്താൽ സൈബറിടത്തിൽ നിന്ദ്യമായ ആക്രമണം നേരിടുകയാണ്.
പൂർണ്ണ ഗർഭിണിയായ ഗീതുവിനെതിരായി മോശമായ പദപ്രയോഗങ്ങളും തെറി വിളികളും നടത്തുന്ന കോൺഗ്രസിന്റെ നെറികെട്ട രാഷ്ട്രീയത്തെ പുതുപ്പള്ളി തിരിച്ചറിയും. ജെയ്ക്ക് സി തോമസിന്റെ ഭാര്യക്കെതിരായ സൈബർ ആക്രമണം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
Story Highlights: DYFI slam congress on cyber attack against geethu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here