Advertisement

‘എന്റെ മരണശേഷവും എല്ലാ വര്‍ഷവും ഒരുകോടി നിങ്ങളുടെ കയ്യിലെത്തും’; ഭിന്നശേഷിക്കാര്‍ക്കായി ആശുപത്രി, മുതുകാടിന്‍റെ സ്വപ്നത്തിന് സഹായവുമായി എം എ യൂസഫലി

September 3, 2023
Google News 2 minutes Read
Gopinath Muthukad thanking M A Yusuf ali

ഭിന്നശേഷിക്കാര്‍ക്കായി ഒരു ആശുപത്രി എന്ന മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ സ്വപ്നം യാഥാർഥ്യമാകുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് മുതുകാടിന്‍റെ സ്വപ്ന സാക്ഷാത്ക്കാരത്തിന് കൈത്താങ്ങാകുന്നത്.(Gopinath Muthukad thanking M A Yusuf ali)

83 കോടി രൂപ ചെലവില്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരു ആശുപത്രി എന്നതാണ് മുതുകാടിന്റെ സ്വപ്നം. ഇതിനൊപ്പം കാസര്‍ഗൊഡ് നിന്നും ഭിന്നശേഷിക്കാരായ ആയിരം കുട്ടികളെ ഏറ്റെടുക്കാനും അദ്ദേഹം തയാറെടുക്കുകയാണ്. ഈ പദ്ധതിക്ക് തുടക്കമിടുന്ന ചടങ്ങിലാണ് പ്രഖ്യാപനവുമായി എം.എ യൂസഫലി എത്തിയത്.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

‘എന്റെ മരണശേഷവും ഒരുകോടി രൂപവീതം എല്ലാവര്‍ഷവും നിങ്ങളുടെ കയ്യിലെത്തും. അങ്ങനെ വേണമെന്ന് ഞാന്‍ എഴുതിവയ്ക്കും, ഇപ്പോള്‍ ഒന്നരക്കോടി രൂപയും ഞാന്‍ തരുന്നു..’ എം എ യൂസഫ് അലി പറഞ്ഞു.

‘പകച്ചുനിൽക്കുമ്പോൾ ഒരു ദൈവദൂതനെപ്പോലെ യൂസഫ് അലി സാർ വന്നു. പിന്നെ നടന്നതെല്ലാം അവിശ്വസനീയമായിരുന്നു” എന്നാണ് ഇതിനെക്കുറിച്ച് മുതുകാട് പറഞ്ഞത്. സംഘഗാനത്തോടെയാണ് സെന്‍ററിലെ നൂറിലധികം വരുന്ന അമ്മമാര്‍ യൂസഫലിയെ എതിരേറ്റത്. അമ്മമാരുമായി സന്തോഷം പങ്കിട്ട് അല്‍പനേരം ചെലവഴിച്ചു.കലാകാരന്‍മാരെ അഭിനന്ദിക്കുകയും കുട്ടികളുടെ കലാവിരുന്ന് ആസ്വദിക്കുകയും ചെയ്തു.

Story Highlights: Gopinath Muthukad thanking M A Yusuf ali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here