Advertisement

മുഖം മിനുക്കി ക്ലാസായി ടാറ്റയുടെ നെക്‌സോണ്‍ ഫേസ്‌ലിഫ്റ്റ്

September 3, 2023
Google News 1 minute Read
Nexon facelift

ജനപ്രിയ മോഡലായ നെക്‌സോണിന്റെ ഫെയ്‌ലിഫ്റ്റിന്റെ രൂപവും വിശദാംശങ്ങളും പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ. ഫീച്ചറിലും വേരിയന്റുകളിലും വലിയ മാറ്റങ്ങളോടെയാണ് നെക്‌സോണ്‍ മുഖം മിനുക്കിയെടുക്കുന്നത്. സെപ്റ്റംബര്‍ നാലിന് പുതിയ നെക്‌സോണിനായുള്ള ബുക്കിങ് ആരംഭിക്കാനിരിക്കെയാണ് വാഹനത്തിന്റെ രൂപവും വിശദാംശങ്ങളും പുറത്തുവന്നിരിക്കുന്നത്.

പുത്തന്‍ എല്‍ഇഡി ഡിആര്‍എല്‍ സെറ്റ് സ്ലീക്കര്‍ ഷാര്‍പ്പ് ഗ്രില്ലും ലുക്ക് കൂട്ടുന്നു. പുതിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പും ബമ്പര്‍ ഡിസൈനും സബ് കോംപാക്ട് എസ്‌യുവിയുടെ ഫ്രണ്ടിലെ മറ്റ് ഡിസൈന്‍ ഹൈലൈറ്റുകളാണ്. ഡാഷ് ബോര്‍ഡില്‍ നടുവിലായിട്ടാണ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനുള്ളത്. 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പുതിയ നെക്‌സോണിലുണ്ട്. 360 ഡിഗ്രി ക്യാമറ, കണക്ടഡ് കാര്‍ ടെക്, വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എയര്‍ പ്യൂരിഫെയര്‍ എന്നിവയും പുതിയ നെക്‌സോണിലുണ്ട്.

ടാറ്റ അതിന്റെ പുതിയ ‘ഫിയര്‍ലെസ് പര്‍പ്പിള്‍’ നിറത്തിലാണ് പുതിയ നെക്‌സോണിനെ അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഇന്റീരിയര്‍ ബ്ലാക്ക്, പര്‍പ്പിള്‍ നിറത്തിലാണ് വരുന്നത്. 120hp, 170Nm, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് പുതിയ നെക്‌സോണിലുമുള്ളത്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് എഎംടി, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നിങ്ങനെ നാലു ഗിയര്‍ ബോക്‌സ് ഓപ്ഷനുകളാണ് നെക്‌സോണ്‍ ഫേസ് ലിഫിറ്റില്‍ അവതരിരപ്പിച്ചിരിക്കുന്നത്.

മുഖം മിനുക്കിയ നെക്‌സോണില്‍ സ്മാര്‍ട്ട്, സ്മാര്‍ട്ട്+, സ്മാര്‍ട്ട് +(S), പ്യുര്‍+, പ്യുര്‍+(S), ക്രിയേറ്റീവ്+(S), ഫിയര്‍ലെസ്, ഫിയര്‍ലെസ്(S), ഫിയര്‍ലെസ് +(S) എന്നീ മോഡലുകളാണുള്ളത്. 7.46 ലക്ഷം രൂപ മുതല്‍ 13.68 ലക്ഷം രൂപ വരെയാണ് നിലവില്‍ ടാറ്റ നെക്‌സോണിന്റെ എക്‌സ് ഷോറൂം വില. സെപ്റ്റംബര്‍ 14നായിരിക്കും ടാറ്റ പുത്തന്‍ മോഡലിന്റെ വില പ്രഖ്യാപിക്കുക. പഴയ മോഡലിനേക്കാള്‍ ഫേസ്‌ലിഫ്റ്റ് പതിപ്പിന് അല്‍പ്പം വിലയേറാന്‍ സാധ്യതയുണ്ട്. എട്ടു ലക്ഷം മുതല്‍ 15 ലക്ഷം വരെയാവും പുതിയ നെക്‌സോണിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here