‘സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാകുമെന്ന് മനസിലായത് നിന്നോട് മിണ്ടിയ ശേഷം’; ആര്യ രാജേന്ദ്രൻ

ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ ആര്യാ രാജേന്ദ്രനും. ആര്യ രാജേന്ദ്രൻ തന്നെയാണ് ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത് . ‘പ്രേമലേഖനം’ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ വരികള്‍ പങ്കുവച്ചാണ് ആര്യ സച്ചിന് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്നത്.(Arya Rajendran Wedding Anniversary)
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
‘സാറാമ്മേ…പ്രണയമെന്നാല്‍ സന്തോഷം നിറഞ്ഞ ഒരാണും പെണ്ണും പൗഡറിട്ട കവിളുകള്‍ ചേര്‍ത്ത് ഉമ്മ വെച്ചും ചിരിച്ചും ഇരിക്കുന്ന ഒരേര്‍പ്പാടാണെന്നാണ് ഞാന്‍ കൗമാരകാലത്ത് ധരിച്ചുവെച്ചിരുന്നത്. സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്. -ബഷീര്‍’, ആര്യ കുറിച്ചു. ആര്യയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് സച്ചിനും രംഗത്തെത്തി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ നാലിനായിരുന്നു ആര്യയും സച്ചിനും വിവാഹിതരായത്. ലളിതമായിരുന്നു ചടങ്ങുകള്‍. അടുത്തിടെ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചിരുന്നു.
Story Highlights: Arya Rajendran Wedding Anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here