Advertisement

ആര്യാട് ഗോപി ദൃശ്യമാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു; ട്വൻ്റിഫോറിന് പുരസ്കാരം

September 4, 2023
Google News 1 minute Read
aryad gopi twentyfour camera man

ആര്യാട് ഗോപി ദൃശ്യമാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ട്വൻ്റിഫോറിന് പുരസ്കാരം ലഭിച്ചു. മികച്ച ക്യാമറാമാനുള്ള പുരസ്കാരം 24 ന്യൂസ് തിരുവനന്തപുരം ബ്യൂറോ സീനിയർ ക്യാമറാമാൻ വിപിൻവേളിയ്ക്കാണ്. ആറ്റുമൺപുറം ആദിവാസി ഊരുവാസികളുടെ യാത്രാക്ലേശം സംബന്ധിച്ച സ്റ്റോറിയുടെ ദൃശ്യാവിഷ്ക്കാരമാണ് തിരുവനന്തപുരം വേളി സ്വദേശിയായ വിപിൻ വേളിയെ അവാർഡിന് അർഹനാക്കിയത്.

ആര്യാട് ഗോപിയുടെ സ്മരണാർത്ഥം നൽകുന്ന ആറാമത്തെ അവാർഡാണിത്. സെപ്തംബർ 9ന് പകൽ 11.30ന് കൊല്ലം പ്രസ് ക്ലബിൽ നടക്കുന്ന ആര്യാട് ഗോപി അനുസ്മരണ സമ്മേളനത്തിൽ 10001 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സമ്മാനിക്കും.

Story Highlights: aryad gopi twentyfour camera man

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here