മാസപ്പടി വിവാദം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. ഇതേ ആവശ്യം നേരത്തെ മൂവാറ്റുപുഴ വിജിലൻസ് കോടതി തളളിയിരുന്നു. ആരോപണം തെളിയിക്കുന്നതിനു മതിയായ രേഖകളില്ലെന്ന് കോടതി പറഞ്ഞത്. (cmrl payment high court)
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ആവശ്യം. രണ്ട് വ്യക്തികളോ ഒരു കമ്പനിയുമായുളള സാമ്പത്തിക ഇടപാട് മാത്രമായി ഇതിനെ കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നു. അതുകൊണ്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു പരാതി. കേസിൽ ആധായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുളള മറ്റു നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്നും പരാതിയിൽ പറഞ്ഞിരുന്നു.
Read Also: മാസപ്പടി വിവാദം; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി
മാസപ്പടി ആരോപണത്തിൽ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. നിയമവശം പരിശോധിച്ചു കൊണ്ടിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. വിജിലൻസിന് കേസെടുക്കാം, പക്ഷെ മുഖ്യമന്ത്രി ആയതുകൊണ്ടാണ് കേസെടുക്കാത്തത്. എ ഐ ക്യാമറ വിവാദത്തിൽ കോടതിയെ സമീപിച്ച സമാനരീതിയിൽ കോടതിയെ സമീപിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സതിയമ്മയെ കോൺഗ്രസ് സംരക്ഷിക്കും, കേസെടുത്ത നടപടി സർക്കാരിന്റെ ധാർഷ്ട്യമാണ്. ഇതിനുള്ള തിരിച്ചടി പുതുപ്പള്ളിയിൽ ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഓണക്കിറ്റ് പൂർണ പരാജയമാണ്. സർക്കാർ സപ്ലൈക്കോയെ ദയാവദത്തിന് വിട്ടിരിക്കുന്നു. സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാത്ത മുഖ്യമന്ത്രിയാണ് കേരളത്തിൽ ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights: cmrl payment controversy high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here