ബുംറയ്ക്കും സഞ്ജനയ്ക്കും കുഞ്ഞ് പിറന്നു; പേര് വെളിപ്പെടുത്തി ദമ്പതികൾ

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്കും ടെലിവിഷൻ അവതാരക സഞ്ജന ഗണേഷനും കുഞ്ഞ് പിറന്നു. തൻ്റെ എക്സ് അക്കൗണ്ടിലൂടെ ജസ്പ്രീത് ബുംറ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. അംഗദ് ജസ്ത്രീപ് ബുംറ എന്നാണ് കുഞ്ഞിൻ്റെ പേര്. കുഞ്ഞിൻ്റെ ജനനം കണക്കിലെടുത്ത് ബുംറ ഇന്ന് നേപ്പാളിനെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽ നിന്ന് ഒഴിവായി മുംബൈയിലേക്ക് മടങ്ങിയിരുന്നു. മുംബൈയിൽ വച്ചാണ് സഞ്ജന കുഞ്ഞിനു ജന്മം നൽകിയത്.
‘ഞങ്ങളുടെ ചെറിയ കുടുംബം ഇപ്പോൾ വളർന്നു. സങ്കൽപ്പിക്കാൻ സാധിക്കാത്ത തരത്തിൽ ഹൃദയം നിറഞ്ഞിരിക്കുകയാണ്. ഇന്ന് രാവിലെ ഞങ്ങളുടെ കുഞ്ഞ് അംഗദ് ജസ്പ്രിത് ബുമ്രയെ ഞങ്ങൾ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തു. ഞങ്ങൾ അതിയായ സന്തോഷത്തിലാണ്. ജീവിതത്തിലെ ആരംഭിക്കുന്ന ഈ പുതിയ അധ്യായത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു. ജസ്പ്രിത്, സഞ്ജന’- താരം കുറിച്ചു.
Our little family has grown & our hearts are fuller than we could ever imagine! This morning we welcomed our little boy, Angad Jasprit Bumrah into the world. We are over the moon and can’t wait for everything this new chapter of our lives brings with it ❤️ – Jasprit and Sanjana pic.twitter.com/j3RFOSpB8Q
— Jasprit Bumrah (@Jaspritbumrah93) September 4, 2023
ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യ ഫീൽഡ് ചെയ്യുകയാണ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് ഷമി ഇന്ത്യൻ ഇലവനിലെത്തി. അതേസമയം, നേപ്പാളും ടീമിൽ മാറ്റം വരുത്തിയിട്ടുണ്ട്. പാകിസ്താനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും ഒരു മാറ്റമാണ് വരുത്തിയിട്ടുള്ളത്. ആരിഫ് ഷെയ്ഖിന് പകരം ഭീം ഷാർക്കി അവസാന ഇലവനിൽ ഇടം നേടി.
Story Highlights: jasprit bumrah sanjana ganesan baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here