‘ചുവപ്പിനെ കാവിയാക്കുന്ന പ്രത്യേക തരം ക്യാമറ; ക്യാമറ നിര്‍മാണക്കമ്പനി ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല; കെ ടി ജലീല്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കോഴിക്കോട്ട് നിന്നെത്തിയ സിപിഐഎം പ്രവര്‍ത്തകരുടെ തലയിലെ കെട്ട് കാവിനിറത്തിലായ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ. ചുവപ്പിനെ കാവിയാക്കുന്ന പ്രത്യേക തരം ക്യാമറയുണ്ടെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.(K T Jaleel MLA slam over Puthuppally Kottikalasam Issue)
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
സിപിഐഎമ്മിന്റെ ചുവപ്പിനെ മാത്രം കാവിയാക്കുന്ന സവിശേഷ സിദ്ധിയുള്ള 12 വര്‍ഷം പഴക്കമുള്ള ക്യാമറയുടെ ‘പുത്തി’ അപാരം തന്നെയാണെന്നും കെ ടി ജലീല്‍ പരിഹസിച്ചു. ചുവപ്പിനെ കാവിയാക്കിയ ആ ക്യാമറയുടെ നിര്‍മാണക്കമ്പനി ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
12 വയസായ പാവം ക്യാമറ!
ചുവപ്പിനെ കാവിയാക്കുന്ന പ്രത്യേക തരം ക്യാമറ മീഡിയാവണ്ണിലുണ്ട്.
എന്നാല്‍ ആ ക്യാമറ പച്ചയെ കാവിയാക്കില്ല. ത്രിവര്‍ണ്ണത്തിലെ കുങ്കുമ നിറത്തെയും കാവിയാക്കില്ല. കേരള കോണ്‍ഗ്രസിന്റെ കൊടിയിലെ ചുവപ്പിനെയും കാവിയാക്കില്ല. എന്തിന് ആര്‍.എസ്.പിയുടെ ചുവപ്പിനേയോ സി.എം.പിയുടെ ചുവപ്പിനേയോ കാവിയാക്കില്ല.
സി.പി.ഐ.എമ്മിന്റെ ചുവപ്പിനെ മാത്രം കാവിയാക്കുന്ന സവിശേഷ സിദ്ധിയുള്ള 12 വര്‍ഷം പഴക്കമുള്ള ക്യാമറയുടെ ‘പുത്തി’ അപാരം തന്നെ!
ചുവപ്പിനെ കാവിയാക്കിയ ആ ക്യാമറയുടെ നിര്‍മ്മാണക്കമ്പനി ഇപ്പോഴും ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല. അപാര ശേഷിയുള്ള ആ ക്യാമറക്കണ്ണുകള്‍ തേടി അവരുടെ പ്രതിനിധികള്‍ മീഡിയാവണ്ണിലേക്ക് കുതിച്ചതായാണ് കരക്കമ്പി!
മീഡിയാ വണ്ണും മാധ്യമവും അജ്ഞാത കേന്ദ്രത്തിലിരുന്ന് നിയന്ത്രിക്കുന്ന ‘അമീറു’മാരുടെ കണ്ണും മനസ്സും കൂടി ആ ക്യാമറയോടൊപ്പം മാറ്റണം. യഥാര്‍ത്ഥ പ്രശ്‌നം ക്യാമറയുടേതല്ല. അതുപയോഗിക്കുന്നവരുടേതും നിയന്ത്രിക്കുന്നവരുടേതുമാണ്.
ഒപ്പിയെടുക്കുന്ന ദൃശ്യത്തിലെ പിഴവനുസരിച്ച് വാര്‍ത്തള്‍ തയ്യാറാക്കുന്ന മീഡിയാവണ്ണിലെ ക്യാമറ, ഒരല്‍ഭുത ക്യാമറ തന്നെ!
ജമാഅത്തെ ഇസ്ലാമിയുടെ തനിനിറമാണ് ചുവപ്പിനെ കാവിയാക്കിയ കുബുദ്ധിയിലൂടെ പുറത്തു വന്നത്. കാക്ക കുളിച്ചാല്‍ കൊക്കാകില്ലല്ലോ? നായയുടെ വാല്‍ പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും വളഞ്ഞ് തന്നെ ഇരിക്കും!
ഒരുമാസത്തിനുള്ളില്‍ സി.പി.ഐ.എമ്മിനോട് മാത്രം മീഡിയാവണ്ണിന്റെ രണ്ടു മാപ്പ്. ഒന്ന് സഖാവ് എ.സി മൊയ്തീന്റെ ’18’ കോടി ഇ.ഡി കണ്ടുകെട്ടി എന്ന കള്ള വാര്‍ത്തയുമായി ബന്ധപ്പെട്ട്! മറ്റൊന്ന് ചുവപ്പിനെ കാവിയാക്കിയ കണ്‍കെട്ടിനെ ചൊല്ലി മാപ്പുകള്‍ ഇനിയും നിര്‍ലോഭം ചോദിക്കാന്‍ ‘ചന്തു”വിന്റെ ജീവിതം പിന്നെയും ബാക്കി!
12 തികഞ്ഞ പ്യാവം ക്യാമറ!
Story Highlights: K T Jaleel MLA slam over Puthuppally Kottikalasam Issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here