Advertisement

പുതുപ്പള്ളിയിൽ യു.ഡി.എഫിന് തകർപ്പൻ വിജയമുണ്ടാകും; എൽ.ഡി.എഫ് ദുർഭരണത്തിനെതിരെ ജനം വിധിയെഴുതും; പി.എം.എ സലാം

September 4, 2023
2 minutes Read
PMA Salam puthuppally

പുതുപ്പള്ളിയിൽ യു.ഡി.എഫിന് തകർപ്പൻ വിജയമുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ലീഗ് നേതാക്കളെല്ലാം പ്രചാരണത്തിൽ സജീവമായിരുന്നു. (PMA Salam on Puthuppally byelection)

എൽ.ഡി.എഫ് ദുർഭരണത്തിനെതിരെ ജനം വിധിയെഴുതും. ഗവൺമെന്റിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് എന്ന പ്രസ്താവന മുഖ്യമന്ത്രി അംഗീകരിക്കണമെന്നും പി.എം.എ സലാം പറഞ്ഞു.

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സെന്റർ നിർമാണ ഫണ്ട് സമാഹരണത്തിൽ വീഴ്ച വരുത്തിയ മണ്ഡലം കമ്മിറ്റികൾക്കെതിരെ കർശന നടപടിയുണ്ടാകും. ക്വാട്ട പൂർത്തിയാക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും.

എഴ് ദിവസത്തിനകം മറുപടി നൽകണം. കൊല്ലം, തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകൾ ക്വാട്ട പൂർത്തിയാക്കിയിട്ടില്ല. മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ, നിലമ്പൂർ മണ്ഡലങ്ങൾ ക്വാട്ട പൂർത്തിയാക്കിയിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു.

Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ

പുതുപ്പള്ളി മണ്ഡലത്തില്‍ യുഡിഎഫിന് വിസ്മയിപ്പിക്കുന്ന ഭൂരിപക്ഷമുണ്ടാകുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പുതുപ്പള്ളിയില്‍ യുഡിഎഫിന് തകര്‍പ്പന്‍ ജയം ഉണ്ടാകും. റെക്കോഡ് ഭൂരിപക്ഷം ഉണ്ടാകും. എല്‍ഡിഎഫ് പോലും ഇപ്പോള്‍ ഭൂരിപക്ഷത്തെ പറ്റിയാണ് ചര്‍ച്ച ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Story Highlights: PMA Salam on Puthuppally byelection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top