‘പുതുപ്പള്ളിയില്‍ യുഡിഎഫ് വിജയം സുനിശ്ചിതം’; ഐ വൈ സി സി ബഹ്റൈന്‍

പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം സുനിശ്ചിതം ആണെന്ന് ഐവൈസിസി സംഘടിപ്പിച്ച പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്. സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്റ്‌സ് റെസ്റ്റോറന്റ് പാര്‍ടി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായി ഉദ്ഘാടനം ചെയ്തു. ഐവൈസിസി പ്രസിഡന്റ് ഫാസില്‍ വട്ടോളി അധ്യക്ഷന്‍ ആയ പരിപാടിയില്‍ കെഎംസിസി വൈസ് പ്രസിഡന്റ് ഗഫൂര്‍ കൈപ്പമംഗലം മുഖ്യപ്രഭാഷണം നടത്തി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനകീയ വികസന കാഴ്ചപ്പാടിനു ജനങ്ങള്‍ നല്‍കിയ അംഗീകരമാണ് 53 വര്‍ഷം അദ്ദേഹം പുതുപ്പള്ളിയുടെ ജനപ്രതിനിധി ആയി അജയ്യനായി തുടര്‍ന്നത്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചവകാശി ആയ മകന്‍ ചാണ്ടി ഉമ്മനെ തന്നെ ജനകീയ വികസനം നടപ്പാക്കാന്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് ബഷീര്‍ അമ്പലായി അഭിപ്രായപെട്ടു.
ആര്‍എംപി പ്രതിനിധി സജിത്ത് വെള്ളിക്കുളങ്ങര, അജിത് കുമാര്‍ കണ്ണൂര്‍, ലത്തീഫ് കെ, ബേസില്‍ നെല്ലിമറ്റം, അനസ് റഹിം, ബ്ലസ്സന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ദിവസം വാഹന അപകടത്തില്‍ മരണപ്പെട്ട സ്വകാര്യ ആശുപത്രി ജീവനക്കാരുടെ നിര്യാണത്തില്‍ അനുശോചിച്ച് മൗനചാരണം നടത്തി. സെക്രട്ടറി അലന്‍ ഐസക്ക് സ്വാഗതവും ട്രഷറര്‍ നിതീഷ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here