Advertisement

പാർലമെന്റിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കും: ജഗ്ദീപ് ധൻഖർ

September 5, 2023
Google News 2 minutes Read
Women will have adequate representation in Parliament_ Jagdeep Dhankhar (1)

പാർലമെന്റിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ. ഭരണഘടനയിൽ ഭേദഗതി വരുത്തും. സംവരണം നടപ്പായാൽ 2047 ന് മുമ്പ് തന്നെ രാജ്യം “നമ്പർ വൺ” ആക്കുമെന്നും ധൻഖർ പറഞ്ഞു. രാജസ്ഥാനിലെ ജയ്പൂരിൽ വിശ്വവിദ്യാലയ മഹാറാണി മഹാവിദ്യാലയയിലെ പെൺകുട്ടികളുമായി നടത്തിയ സംവേദനാത്മക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭരണഘടനയിൽ ഉചിതമായ ഭേദഗതികളോടെ, പാർലമെന്റിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്ന ദിവസം വിദൂരമല്ല. 2047 ഓടെ നമ്മൾ ഒരു ആഗോള ശക്തിയാകും, എന്നാൽ ഈ സംവരണം നടപ്പായാൽ, 2047 ന് മുമ്പ് തന്നെ നമ്മൾ ഒന്നാം സ്ഥാനത്തെത്തും’ – വൈസ് പ്രസിഡന്റ് പറഞ്ഞു.

നിലവിൽ പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെ എല്ലാ തെരഞ്ഞെടുപ്പുകളിലും പെൺകുട്ടികൾക്കും സ്ത്രീകൾക്കും മൂന്നിലൊന്ന് സംവരണമുണ്ട്. ഈ സംവരണം വളരെ പ്രധാനമാണ്, ഇതിനെ കാര്യക്ഷമമായി പ്രയോജനപ്പെടുത്താൻ സ്ത്രീകൾ ശ്രദ്ധിക്കണെമന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനയിലെ ‘ചെയർമാൻ’ എന്ന വാക്കിനെയും വൈസ് പ്രസിഡന്റ് ചോദ്യം ചെയ്തു.

രാജ്യത്തിന്റെ ഉപരാഷ്ട്രപതിയും രാജ്യസഭയുടെ ചെയർമാനുമാണ് താൻ. ഒരു സ്ത്രീക്കും ഈ സ്ഥാനം വഹിക്കാൻ കഴിയും. പക്ഷേ, ഭരണഘടന പറയുന്നത് ‘ചെയർമാൻ’ എന്നാണ്. എന്നാൽ തന്റെ നേതൃത്വത്തിലാണ് ഈ രീതി മാറ്റി. ആ കസേരയിൽ ഇരുന്നു സഭ ഭരിക്കുന്ന പുരുഷനെയോ സ്ത്രീയെയോ ഞങ്ങൾ ചെയർമാൻ എന്നല്ല വിളിക്കുന്നത്, പകരം പാനൽ ഓഫ് വൈസ് ചെയർപേഴ്സൺ എന്ന് വിശേഷിപ്പിക്കും – അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Women will have adequate representation in Parliament: Jagdeep Dhankhar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here