Advertisement

അൽ ഖോബാർ കോർണിഷ് സോക്കർ ക്ലബ് 6-ാം സീനിയർ പ്ലസ് 40 സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു

September 6, 2023
Google News 3 minutes Read
al khobar cornish soccer club senior plus 40 sevens football

സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്‌ബോൾ ക്ലബ്ബായ അൽ ഖോബാർ കോർണിഷ് സോക്കർ ക്ലബ് ആറാമത് സീനിയർ പ്ലസ് 40 സെവൻസ് ഫുട്‌ബോൾ ടൂർണമെൻറ്റ് സംഘടിപ്പിക്കുന്നു. സെപ്തംബർ 8 മുതൽ അൽഖോബാർ ഗൊസൈബി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ടൂർണ്ണമെൻറ്റിൽ പ്രവിശ്യയിലെ പ്രമുഖരായ പന്ത്രണ്ട് ടീമുകൾ തമ്മിൽ മാറ്റുരക്കും. ( al khobar cornish soccer club senior plus 40 sevens football )

അഞ്ച് ആഴ്ചകളിലെ വാരാന്ത്യ ദിനങ്ങളിൽ നടക്കുന്ന ടൂർണമെന്റിന്റേ ലോഗോ പ്രകാശനം കായിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ അൽ ഖോബാർ അപ്‌സര ഓഡിറ്റോറിയത്തിൽ നടന്നു. മുഖ്യ രക്ഷധികാരി സക്കീർ വള്ളക്കടവ് പരിപാടി ഉദ്ഘാടനം ചെയ്തു. റെദ കം യുണൈറ്റഡ് ട്രേഡിങ്ങിന്റെ സഹകരണത്തോടെയാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വർണാഭമായ വിവിധ കലാ -സാസ്‌കാരിക പരിപാടികളും , കായിക രംഗത്തെ പ്രമുഖർക്കുള്ള ആദരവും അരങ്ങേറും.

ഉദ്ഘാടന മത്സരത്തിൽ എഫ്.സി.ഡി തെക്കെപുറം ദമ്മാം ഡബ്‌ള്യു.എഫ്.സി അൽ ഖോബാറുമായി മാറ്റുരക്കും. രാത്രി 8:30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. വാർത്താ സമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡന്റ് റഫീഖ് ചാച്ച , ടൂർണമെൻറ്റ് കമ്മിറ്റി കൺവീനർ സമദ് കാടങ്കോട് ,രക്ഷാധികാരി സക്കീർ വള്ളക്കടവ് , സെക്രട്ടറി ജുനൈദ് നീലേശ്വരം ,അഷ്റഫ് സോണി ,സമീർ കരമന ,വസീം ബീരിച്ചേരി ,എന്നിവർ സംബന്ധിച്ചു.

Story Highlights: al khobar cornish soccer club senior plus 40 sevens football

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here