Advertisement

സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യത; ഏഴ് ജില്ലകളിൽ ഇന്നും ആറ് ജില്ലകളിൽ നാളെയും യല്ലോ അലേർട്ട്

September 6, 2023
1 minute Read
heavy rain kerala yellow alert

സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഇന്നും ആറ് ജില്ലകളിൽ നാളെയും യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച്ചയോടെ മഴ വടക്കൻ കേരളത്തിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Story Highlights: heavy rain kerala yellow alert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement