Advertisement

ബിജു മാത്യുവിന്റെ കുടുംബത്തിന് ധനസഹായവുമായി ഹോപ്പ് ബഹ്‌റൈൻ

September 6, 2023
Google News 1 minute Read

കഴിഞ്ഞ മാസം സൽമാനിയ ഹോസ്പിറ്റലിൽ വച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട തൊടുപുഴ സ്വദേശി ബിജു മാത്യുവിന്റെ കുടുംബത്തിന് ഹോപ്പ് സഹായധനം നൽകി. ന്യുമോണിയ മൂർഛിച്ച് ശ്വാസകോശത്തെ ബാധിച്ച് രണ്ട് മാസത്തോളം സൽമാനിയ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ബിജു ജൂലൈ 17നാണ് മരിച്ചത്.

നാല് ചെറിയ മക്കൾ അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ബിജുവിന് നാട്ടിൽ സ്വന്തമായി ഒരു വീട്പോലും ഉണ്ടായിരുന്നില്ല. തുടർന്ന് കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മനസിലാക്കി ഹോപ്പ് ബഹ്റൈൻ ഇടപെടുകയായിരുന്നു. ‌തുടർന്ന് സമാഹരിച്ച തുക ഹോപ്പ് പ്രസിഡൻറ് ഫൈസൽ പട്ടാണ്ടി കോർഡിനേറ്റർ സാബു ചിറമേലിന്‌ കൈമാറി. സഹായത്തുകയായ 2,86,104 രൂപ ബിജുവിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് കൈമാറി.

വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന്റെ നിത്യചിലവിലേയ്ക്കായി ഒരു ഹോപ്പ് എക്സിക്യൂട്ടീവ് അംഗം എല്ലാമാസവും 8000 രൂപ വീതവും ഒരുവർഷത്തേയ്ക്ക് അയച്ചുനല്കുന്നുമുണ്ട്. സഹായിച്ച എല്ലാവർക്കും പ്രസിഡന്റ് ഫൈസൽ പാട്ടണ്ടിയും സെക്രെട്ടറി ഷാജി എളമ്പിലായിയും നന്ദി അറിയിച്ചു.

Story Highlights: Hope Bahrain donates money to Biju Mathew’s family

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here