വാട്സാപ്പ് ഓണാഘോഷത്തിൽ പങ്കാളികളായി സൗദി കലാ സംഘം

സൗദിയിലെ 240-ൽ പരം കലാകാരന്മാരുടെ കൂട്ടായ്മയായ സൗദി കലാസംഘം വാട്സാപ്പ്
ഗ്രൂപ്പ് വഴി ഈ വർഷത്തെ ഓണം ആഘോഷിച്ചു. സൗദിയുടെ വിവിധ പ്രാവിശ്യകളിൽ നിന്നുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സംഘടിപ്പിച്ച പരിപാടികൾക്ക് പ്രസിഡന്റ റഹീം തബുക്ക്, ജനറൽ സെക്രട്ടറി വിജേഷ് ചന്ദ്രു എന്നിവർ നേതൃത്വം നൽകി.
പരിപാടിയിൽ കലാസംഘത്തിലെ എല്ലാ കലാകാരന്മാരും ആശംസകൾ അറിയിക്കുകയും വിവിധ കലാ രൂപങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. സൗദിയിൽ അറിയപ്പെടാതെ കഴിയുന്ന മറ്റു കലാകാരന്മാരെ കണ്ടെത്തുവാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും ഈ പരിപാടിയിലൂടെ സാധ്യമായി. പരിപാടിയുടെ വിജയത്തിനായി പ്രയത്നിച്ച മുഴുവൻ കലാകാരന്മാർക്കും പ്രസിഡന്റ് റഹീം ഭരതന്നൂർ സൗദി കലാ സംഘത്തിന്റെ പേരിൽ നന്ദി അറിയിച്ചു.
Story Highlights: Saudi WhatsApp group Onam celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here