Advertisement

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾ മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

September 7, 2023
Google News 1 minute Read

പാലക്കാട് വീടിനുള്ളില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. വാണിയംകുളം ത്രാങ്ങാലിയിലാണ് അപകടം നടന്നത്. നീലാമലക്കുന്ന് സ്വദേശികളായ സഹോദരിമാര്‍ തങ്കം, പദ്മിനി എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ച തിരിഞ്ഞാണ് സംഭവം നടന്നത്. അപകടത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: 2 women died after cylinder exploded Palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here