Advertisement

“ഭക്തർ ജീവിച്ചിരിക്കുന്നിടത്തോളം കാലം സനാതന ധർമ്മത്തെ ആർക്കും വെല്ലുവിളിക്കാനാവില്ല”: സ്മൃതി ഇറാനി

September 7, 2023
Google News 2 minutes Read
Smriti Irani On DMK Leader's 'Sanatana' Remark

സനാതന ധർമ്മം ഉന്മൂലനം ചെയ്യുമെന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ അതിരൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭക്തർ ജീവിച്ചിരിക്കുന്നിടത്തോളം കാലം സനാതന ധർമ്മത്തെയും വിശ്വാസത്തെയും ആർക്കും വെല്ലുവിളിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സനാതന ധർമ്മത്തെ വെല്ലുവിളിച്ചവരിലേക്ക് നമ്മുടെ ശബ്ദം എത്തണമെന്നും സ്മൃതി ഇറാനി.

ദ്വാരകയിൽ നടന്ന ജന്മാഷ്ടമി ആഘോഷത്തിൽ സംസാരിക്കവെയാണ് ഉദയനിധി സ്റ്റാലിനും അദ്ദേഹത്തിന്റെ സനാതന ധർമ്മ പരാമർശത്തെ പിന്തുണച്ചവർക്കും എതിരെ സ്മൃതി ഇറാനി വിമർശനം ഉന്നയിച്ചത്. ‘സനാതന ധർമ്മത്തെ വെല്ലുവിളിച്ചവരിലേക്ക് നമ്മുടെ ശബ്ദം എത്തണം. ഭക്തർ ജീവിച്ചിരിക്കുന്നിടത്തോളം ധർമ്മത്തെയും നമ്മുടെ വിശ്വാസത്തെയും ആർക്കും വെല്ലുവിളിക്കാനാവില്ല’ – സ്മൃതി ഇറാനി പറഞ്ഞു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ എന്നിവരും വിഷയത്തിൽ പ്രതികരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബുധനാഴ്ച കാബിനറ്റ് മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ വിഷയം ഉന്നയിച്ചതായി റിപ്പോർട്ടുണ്ട്. സനാതൻ ധർമ്മ വിവാദത്തിൽ മന്ത്രിമാർ ഉചിതമായ മറുപടി നൽകണമെന്നും പ്രതിപക്ഷത്തെ നേരിടാൻ വസ്തുതകൾ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. വരാനിരിക്കുന്ന നിർണായക തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഉദയനിധി സ്റ്റാലിന്റെ പരാമർശം ‘ഇന്ത്യ’ സഖ്യത്തിനെതിരെ ആയുധമാക്കാനാണ് ബിജെപിയുടെ പദ്ധതി.

Story Highlights: Smriti Irani On DMK Leader’s ‘Sanatana’ Remark

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here