Advertisement

ജെഎൻയുവിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ച് എബിവിപി പ്രവർത്തകർ

September 7, 2023
Google News 10 minutes Read
Student with disability allegedly thrashed by ABVP members in JNU

ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) അംഗങ്ങൾ മർദ്ദിച്ചതായി പരാതി. ഹോസ്റ്റൽ മുറി ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പിഎച്ച്ഡി വിദ്യാർത്ഥിയും നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്യുഐ) പ്രവർത്തകനുമായ ഫാറൂഖ് ആലമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജെഎൻയു കാവേരി ഹോസ്റ്റലിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഫാറൂഖിനെതിരെ ഒരു പഴയ കേസ് കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ ഹോസ്റ്റലിലെത്തി ഫാറൂഖിനോട് മുറി ഒഴിയാൻ ആവശ്യപ്പെട്ടു. എബിവിപി അംഗങ്ങളും ജെഎൻയു ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. പ്രതിഷേധിച്ച ഫാറൂഖിനെ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു.

ആക്രമണത്തെത്തുടർന്ന് അബോധാവസ്ഥയിലായ ഫാറൂഖിനെ ഗുരുതരാവസ്ഥയിൽ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശാരീരിക വൈകല്യമുള്ള വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ ആക്രമിച്ചതിനെ എൻഎസ്‌യുഐ അപലപിച്ചു. സംഘർഷത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരെ അന്വേഷണം വേണം. വിദ്യാഭ്യാസത്തേക്കാൾ എബിവിപിക്കാരുടെ ആക്രമണത്തിനാണ് ജെഎൻയു പേരുകേട്ടതെന്നും എൻഎസ്യുഐ ആരോപിച്ചു.

Story Highlights: Specially-Abled Student Beaten Up By ABVP Members Inside JNU Campus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here