അപ്പയെ മറികടന്ന് മകൻ: അതിവേഗം ബഹുദൂരം മുന്നേറി ചാണ്ടി ഉമ്മൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ചാണ്ടി ഉമ്മൻ അതിവേഗം ബഹുദൂരം മുന്നില്‍. ചരിത്ര മുന്നേറ്റമാണ് പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നടത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 33,255(2011) വോട്ടുകളുടെ ഭൂരിപക്ഷം മകൻ ചാണ്ടി ഉമ്മൻ നിഷ്പ്രയാസം മറികടന്നു. നിലവിൽ 37794 വോട്ടുകൾക്ക് മുന്നിൽ നിൽക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി.
ഉമ്മന്‍ ചാണ്ടി അവസാനമായി മത്സരിച്ച 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 9044 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ജയം. എന്നാൽ വോട്ടെണ്ണൽ നാലാം റൗണ്ടിലേക്ക് കടന്നപ്പോള്‍ തന്നെ ചാണ്ടി ഉമ്മന്റെ ലീഡ് പതിനായിരം കടന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ രണ്ട് റൗണ്ടുകളുടെ ഫലം പുറത്തുവന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രിക്ക് ലഭിച്ചത് 2074 വോട്ടുകളുടെ ലീഡ് ആയിരുന്നു. അതേസമയം ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചത് 10218 വോട്ടുകളും.
2021ല്‍ ഇടത് സ്ഥാനാര്‍ഥി ജെയ്ക്.സി തോമസിന് ലീഡുണ്ടായിരുന്ന ബൂത്തുകളിലും ഇത്തവണ ചാണ്ടിയാണ് മുന്നില്‍. അയര്‍ക്കുന്നത്ത് 2021ൽ ഉമ്മന്‍ ചാണ്ടി ആകെ നേടിയത് 1293 വോട്ടുകളുടെ ലീഡാണ്. ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചതിനേക്കാള്‍ നാലിരട്ടി വോട്ടുകളാണ് അയര്‍ക്കുന്നത് മാത്രം ചാണ്ടിക്ക് ലഭിച്ചത്.
Story Highlights: Chandy Oommen Crossed the highest majority of votes in Puthupalli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here