ആദ്യ ഫല സൂചന പുറത്ത്; തപാൽ വോട്ട് എണ്ണുമ്പോൾ ചാണ്ടി ഉമ്മന് ലീഡ്
തപാൽ വോട്ടുകളിൽ ലീഡ് പിടിച്ച് ചാണ്ടി ഉമ്മൻ. യുഡിഎഫിന്റെ ചാണ്ടി ഉമ്മൻ മുന്നിലാണ്. ( chandy oommen leads in postal vote )
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പോസ്‌റ്റോൽ വോട്ടുകൾ എണ്ണി തുടങ്ങി. രാവിലെ 8 മണിയോടെയാണ് പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയത്. 8 മണിയോടെ ആരംഭിക്കേണ്ട വോട്ടെണ്ണൽ എന്നാൽ സ്‌ട്രോങ്ങ് റൂമിന്റെ താക്കോൽ മാറിയതോടെ വൈകുകയായിരുന്നു. പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളും എണ്ണി തുടങ്ങിയ ശേഷം ഇവിഎമ്മുകൾ എണ്ണി തുടങ്ങും.
ബസേലിയസ് കോളജിലാണ് വോട്ടെണ്ണൽ. വോട്ടെണ്ണുന്നതിനായി 20 മേശകളാണ് ക്രമീകരിച്ചിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് മേശകളിൽ തപാൽ വോട്ടും ഒരു മേശയിൽ സർവീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുക. ആദ്യ റൗണ്ടിൽ എണ്ണുക 20,000 ത്തോളം വോട്ടുകളാണ് എണ്ണുക. ഒന്ന് മുതൽ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണുന്നത്.
വോട്ടെണ്ണൽ ക്രമം പഞ്ചായത്ത് അനുസരിച്ച് : അയർക്കുന്നം, അകലക്കുന്നം, കൂരോപ്പട, മണർക്കാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here